/indian-express-malayalam/media/media_files/uploads/2022/06/Ranbir-Alia-.jpg)
ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം ഭർത്താവ് രൺബീർ കപൂർ തന്നെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമെന്ന വാർത്തയിൽ നീരസം അറിയിച്ച് ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിൽ വാർത്തയുടെ സ്ക്രീന്ഷോട്ട് പങ്കുവച്ചാണ് നടി അതൃപ്തി അറിയിച്ചത്. ഭർത്താവ് തന്നെ 'പിക്കപ്പ്' ചെയ്യേണ്ടതുണ്ടെന്ന വാർത്തയിലെ വാക്കാണ് ആലിയയെ ചൊടിപ്പിച്ചത്.
"ചിലരുടെ തലയിൽ നമ്മൾ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒന്നും വൈകിയിട്ടില്ല!! ആരും ആരെയും 'എടുക്കേണ്ട' ആവശ്യമില്ല ഞാൻ ഒരു സ്ത്രീയാണ്, പാർസലല്ല!!! എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല, അതിന് ഡോക്ടറുടെ സർട്ടിഫിക്കേറ്റും ഉണ്ടെന്ന് നിങ്ങൾ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കാമോ! എങ്കിൽ ഞാൻ പോട്ടെ, എന്റെ ഷോട്ട് റെഡിയാണ്," ആലിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
/indian-express-malayalam/media/post_attachments/K4xllloQa2Fpu4Kj6yLV.jpg)
ലണ്ടനിൽ ഷൂട്ട് പൂർത്തിയാക്കിയ ശേഷം ആലിയ വിശ്രമത്തിലേക്ക് കടക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ആലിയ പങ്കുവച്ച സ്ക്രീൻഷോട്ട്.
/indian-express-malayalam/media/post_attachments/q9GwIrFgjcngYpe8QU4j.jpg)
2022 വളരെ തിരക്കുപിടിച്ച സമയമാണ് ആലിയക്ക്. രൺബീറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയുടെ ഷൂട്ട് സെപ്റ്റംബറിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺ, ഡാർലിംഗ്സ്, റോക്കി ഔർ റാണി കി പ്രേം കഹാനി എന്നിവയും അണിയറയിലാണ്.
കഴിഞ്ഞ ദിവസമാണ് താൻ അമ്മയാകുന്നു എന്ന വിവരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആലിയയും രൺബീറും അറിയിച്ചത്. ഏപ്രിലിൽ മുംബൈയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us