ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഇരുപത്തിയാറാം ജന്മദിനമാണ് ഇന്ന്. ആലിയയുടെ കൂട്ടുകാരനും ബോളിവുഡ് താരവുമായ രൺബീർ കപൂറും കരൺ ജോഹറും ചേർന്ന് ഉത്സവസമാനമായ പിറന്നാൾ പാർട്ടിയാണ് ഇന്നലെ ആലിയയ്ക്ക് നൽകിയത്. മുംബൈ ജുഹൂവിലെ ആലിയയുടെ വീട്ടിൽ നടന്ന പിറന്നാളാഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആലിയയുടെ സോണി റസ്‌ഡാൻ, മഹേഷ് ഭട്ട് എന്നിവർക്കൊപ്പമായിരുന്നു പിറന്നാൾ ആഘോഷം. ആലിയയുടെ ബാല്യകാലസുഹൃത്തായ മസബ ഗുപ്തയും പിറന്നാളാഘോഷത്തിന് എത്തിയിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ ഫ്ളോറൽ ഡ്രസ്സായിരുന്നു പിറന്നാൾ കാരിയുടെ വേഷം. രൺബീറിന്റെയും കരൺ ജോഹറിന്റെയും ബാല്യകാലസുഹൃത്തിന്റെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഒന്നിലേറെ കേക്കുകൾ കട്ട് ചെയ്തായിരുന്നു ആലിയയുടെ പിറന്നാൾ ആഘോഷം.

View this post on Instagram

friends and lovers and clueless clowns happy 26 heartbeat

A post shared by Kanch (@akansharanjankapoor) on

ആലിയയും രൺബീറും പ്രധാനവേഷത്തിലെത്തുന്ന ‘ബ്രഹ്മാസ്ത്ര’യുടെ സംവിധായകൻ അയാൻ മുഖർജിയും ഇൻസ്റ്റഗ്രാമിലൂടെ ആലിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ബോളിവുഡിന്റെ പുതിയ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന രീതിയിൽ ഇരുവരുടെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ചിത്രത്തിന്റെ ലോഗോ പ്രകാശനം കുഭമേളയ്ക്കിടെ ആലിയയും രൺബീറും സംവിധായകൻ അയാൻ മുഖർജിയും ചേർന്ന് നിർവ്വഹിച്ചിരുന്നു.

View this post on Instagram

happy birthday #brahmastra

A post shared by Ayan Mukerji (@ayan_mukerji) on

Read more: കുംഭമേളയിൽ തിളങ്ങി ആലിയയും രൺബീറും; ചിത്രങ്ങൾ

സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാർത്തകൾ ബോളിവുഡിൽ പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ ഇരുവരുടെയും പ്രണയം സ്ഥിതീകരിച്ചുകൊണ്ട് ആലിയയുടെ പിതാവ് മഹേഷ് ഭട്ടും രംഗത്തുവരികയായിരുന്നു. ദീപിക പദുകോൺ- രൺവീർ സിംഗ് വിവാഹം കഴിഞ്ഞതോടെ ആലിയ- രൺബീർ വിവാഹം എപ്പോഴാണെന്ന ചോദ്യങ്ങളുമായി പാപ്പരാസികളും ഇരുവരുടെയും പിറകെയുണ്ട്. വിവാഹവാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

കരൺ ജോഹറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘കലങ്ക്’ ആണ് ആലിയയുടെ മറ്റൊരു ചിത്രം. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനോക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രൂപ് എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘കലങ്കി’ലെ താരങ്ങളുടെ ക്യാരക്ടർ ലുക്കും ടീസറുമെല്ലാം അടുത്തിടെ റിലീസാവുകയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കലങ്ക്’. ‘2 സ്റ്റേറ്റ്സ്’ ഫെയിം അഭിഷേക് വർമനാണ് ചിത്രത്തിന്റെ സംവിധായകൻ. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. എസ് എസ് രാജമൗലി ഒരുക്കുന്ന ‘ആർആർആർ’ ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ആലിയ ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ