ബോളിവുഡിലെ ബബ്‌ലുവാണ് ആലിയ ഭട്ട്. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നു വിശേഷിപ്പിക്കുന്ന ആലിയയുടെ ക്യൂട്ട് ലുക്കും അഭിനയവും പ്രേക്ഷകരെ എന്നും പിടിച്ചിരുത്തുന്നതാണ്. അഭിനയം മാത്രമല്ല, പാട്ടും ഡാൻസും എല്ലാം ആലിയയുടെ പ്രിയപ്പെട്ടതാണ്. പാട്ട് പാടാനും കേൾക്കാനും ഏറെ ഇഷ്‌ടമുളള ആലിയയുടെ ഈ ഇഷ്‌ടം എവിടെനിന്ന് കിട്ടിയതാണെന്ന് താരം വെളിപ്പെടുത്തി. മറ്റാരിൽ നിന്നുമല്ല, തന്റെ മുത്തശ്ശിയാണ് തന്റെ പ്രചോദനമെന്ന് ആലിയ പറയുന്നു.

തന്റെ സുന്ദരി മുത്തശ്ശിയുടെ 88-ാം പിറന്നാളിന് ഇൻസ്റ്റാഗ്രാമിലൂടെ ഒരു ചിത്രവും ആലിയ പങ്കുവച്ചു. മുത്തശ്ശിയോടൊത്തുളള ചിത്രത്തോടൊപ്പം ആലിയ എഴുതിയ കുറിപ്പ് ആരുടേയും ഹൃദയത്തെ തൊടുന്നതാണ്.

“എന്റെ സുന്ദരിയായ മുത്തശ്ശിക്ക് 88 പൂർത്തിയായി! പിറന്നാളിന് ഒരു മൗത്ത് ഓർഗൻ ഉപയോഗിച്ച് മുത്തശ്ശി ഒരു പാട്ട് പാടി. ഇപ്പോഴാണ് എനിക്ക് എവിടെനിന്നാണ് പാട്ടിനോടുളള ഇഷ്‌ടം തുടങ്ങിയതെന്ന് മനസ്സിലായത്! വളരെയധികം പ്രചോദനം നൽകുന്ന ജീവിതമാണ് മുത്തശ്ശിയുടേത്. ഞാൻ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരിൽ അതുല്യവും സ്‌പെഷ്യലുമാണ് അവർ.” ആലിയ കുറിച്ചു.

വരുൺ ധവാനും ആലിയ ഭട്ടും ഒന്നിച്ച് അഭിനയിക്കുന്ന ബദ്രിനാഥ് കി ദുൽഹനിയായുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ആലിയ ഇപ്പോൾ. ഹോളിക്ക് ബദ്രിനാഥ് കി ദുൽഹനിയ തിയേറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ