ബോളിവുഡിലെ വിജയനായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ തന്റെയിടം കണ്ടെത്താൻ ആലിയയ്ക്ക് കഴിഞ്ഞു. ആലിയയുടെ 30-ാം ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരമിപ്പോൾ.
മകൾ റാഹ പിറന്നതിനു ശേഷമുള്ള ആലിയയുടെ ആദ്യ ജന്മദിനമാണ്. 2022 ഏപ്രിലിൽ ആയിരുന്നു രൺബീർ- ആലിയ വിവാഹം. 2022 നവംബറിൽ റാഹ പിറന്നു.
പോയവർഷം ആലിയയുടെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്തിയത്. ഗംഗുഭായ് കത്തിയവാഡി, ഡാർലിംഗ്സ്, ആർആർആർ, ബ്രഹ്മാസ്ത്ര എന്നിവയെല്ലാം ശ്രദ്ധ നേടി. ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആലിയ. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലും ആലിയയുണ്ട്. രൺവീർ സിംഗ്, ജയാ ബച്ചൻ, ധർമേന്ദ്ര, ശബാന ആസ്മി എന്നിവരും ചിത്രത്തിലുണ്ട്. റോക്കി ഔർ റാണി കി പ്രേം കഹാനി ജൂലൈ 28ന് റിലീസ് ചെയ്യും.