തന്റെ ആത്മമിത്രമായ ദേവിക അദ്വാനിയുടെ വിവാഹാഘോഷങ്ങൾക്കായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. സുഹൃത്തന്റെ കല്യാണാഘോഷങ്ങളിൽ മിന്നും താരം ആലിയ തന്നെയായിരുന്നു. സംഗീതിലും മെഹന്തിചടങ്ങിലും വിവാഹചടങ്ങുകളിലുമെല്ലാം അതിസുന്ദരിയായാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ഫ്ലോറൽ ഡിസൈനുള്ള ഇളംപച്ച ലെഹങ്കയായിരുന്നു സംഗീത് ചടങ്ങിന് ആലിയ അണിഞ്ഞത്. അതേസമയം നേവി ബ്ലൂ നിറത്തിലുള്ള ലെഹങ്കയായിരുന്നു വിവാഹചടങ്ങുകളിലെ ആലിയയുടെ വേഷം.

കൂട്ടുകാരിയുടെയും വരന്റെയും വിവാഹഫോട്ടോകളും വീഡിയോയും തന്റെ ഇൻസ്റ്റഗ്രാമിലും ആലിയ പങ്കുവെച്ചിട്ടുണ്ട്. “ഏറ്റവും പ്രിയപ്പെട്ട കൂട്ടുകകാരി അവളുടെ സ്വപ്നങ്ങളിലെ പുരുഷനെ വിവാഹം ചെയ്യുന്നത് കാാണുന്നതിലും മികച്ചൊരു കാഴ്ച വേറെ കാണാനില്ല. അതിമനോഹരമായ വിവാഹം,” എന്നാണ് ആലിയ കുറിച്ചത്. ബ്രൈഡ്സ്മെയ്ഡ് ആയും ചടങ്ങുകളിൽ ആലിയ കൂട്ടുകാരിയ്ക്ക് ഒപ്പം നിലകൊണ്ടു. ചടങ്ങിൽ വികാരവതിയായി സംസാരിച്ച ആലിയ പാർട്ടിയിൽ നൃത്തം ചെയ്യുകയും ചെയ്തു.

തിയേറ്ററുകളിലെത്തിയ ‘ഗല്ലി ബോയ്’ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ആലിയ. പുതിയ ചിത്രം ‘കാലങ്കി’ന്റെ ചിത്രീകരണം പൂർത്തിയായതിന്റെ വിശ്രമത്തിലാണ് താരമിപ്പോൾ. രൺബീർ കപൂറിനൊപ്പമുള്ള ‘ബ്രഹ്മാസ്ത്ര’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ആലിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook