scorecardresearch

ആലിയ- രൺബീർ വിവാഹം ഏപ്രിൽ 14ന്; വിവാഹ ഒരുക്കങ്ങളിൽ ആർകെ ബംഗ്ലാവ്

രൺബീറിന്റെ മാതാപിതാക്കളായ നീതും കപൂറിന്റെയും ഋഷി കപൂറിന്റെയും വിവാഹം നടന്ന ആർകെ ബംഗ്ലാവാണ് ആലിയ-രൺബീർ വിവാഹത്തിനും വേദിയാവുന്നത്

രൺബീറിന്റെ മാതാപിതാക്കളായ നീതും കപൂറിന്റെയും ഋഷി കപൂറിന്റെയും വിവാഹം നടന്ന ആർകെ ബംഗ്ലാവാണ് ആലിയ-രൺബീർ വിവാഹത്തിനും വേദിയാവുന്നത്

author-image
Entertainment Desk
New Update
alia ranbir wedding, ranbir alia wedding, alia bhatt, ranbir kapoor, rahul bhatt

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് സൂപ്പർ താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാവുന്നു. ഏപ്രിൽ 14നാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏപ്രിൽ 13ന് മെഹന്തി ചടങ്ങുകൾ നടക്കും.

Advertisment

മുംബൈയിലെ ആർകെ ബംഗ്ലാവിലാണ് വിവാഹചടങ്ങുകൾ നടത്തുക. ഇവിടെ തന്നെയായിരുന്നു രൺബീറിന്റെ മാതാപിതാക്കളായ നീതു കപൂറിന്റെയും ഋഷി കപൂറിന്റെയും വിവാഹവും നടന്നത്. വിവാഹാഘോഷത്തിനായി ആർകെ ബംഗ്ലാവിൽ ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം ലഭിക്കുന്നത്. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് വിവാഹാഘോഷങ്ങൾ നടക്കുക.

ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്. 2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം ഈ വർഷാവസാനം സ്‌ക്രീനുകളിൽ എത്തും.

publive-image

2012ൽ കരൺ ജോഹറിന്റെ ,സ്റ്റുഡന്റ് ഓഫ് ദ ഇയർ, എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ അരങ്ങേറ്റം. അതിനുശേഷം ‘റാസി’, ‘കപൂർ ആൻഡ് സൺസ്’, ‘ഗല്ലി ബോയ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. എസ്.എസ് രാജമൗലിയുടെ രുധിരം രണം രൗദ്രം (ആർആർആർ) ആണ് ആലിയയുടേതായി ഏറ്റവും ഓടുവിൽ പുറത്തിറങ്ങിയ ചിത്രം.

Advertisment

2018-ൽ പുറത്തിറങ്ങിയ സഞ്ജുവാണ് രൺബീറിന്റെ അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം. പിതാവായ റിഷി കപൂർ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ശർമാജി നംകീന്റെ പ്രചാരണത്തിരക്കുകളിലാണ് രൺബീർ ഇപ്പോൾ.

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: