ബോളിവുഡ് താരദമ്പതികളായ റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായുളള കാത്തിരിപ്പിലാണ്. ആലിയയെ ഡെലിവറിയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയിലാണ് ആലിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2020 ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം തങ്ങള്‍ക്കു കുഞ്ഞു ജനിക്കാന്‍ പോകുന്ന കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു. പിന്നീട് നിറവയറോടെ ബ്രഹ്‌മാസ്ത്രയുടെ പ്രചരണത്തിനായെത്തിയ ആലിയ ‘എഡ് മമ്മ’എന്ന മാറ്റേര്‍ണിറ്റി വസ്ത്ര ബ്രാന്‍ഡു ആരംഭിച്ചു.
‘ആലിയ സ്ഥിരമായി ഒരു പുസ്തകം വായിക്കാറുണ്ട്. ചില സമയങ്ങളില്‍ എന്നോടും വായിക്കാന്‍ പറയും. വായനയിലൂടെയല്ല, അനുഭവങ്ങളിലൂടെ മാത്രമെ കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്നു മനസ്സിലാക്കാനാകൂ എന്നായിരുന്നു എന്റെ മറുപടി’ റണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബ്രഹ്‌മാസ്ത്ര, ഷംഷേര എന്നിവയാണ് റണ്‍ബീറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കരിയറില്‍ വളരെയധികം സജീവമായ ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്.