കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ബോളിവുഡ് താരങ്ങളെല്ലാം വീടുകളിൽ കഴിയുകയാണ്. ലോക്ക്ഡൗൺ ദിനങ്ങളിൽ തങ്ങൾ സമയം ചെലവഴിക്കുന്നതെങ്ങനെയെന്ന് പല താരങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. ബോളിവുഡിലെ കമിതാക്കളെന്നു ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന രൺബീർ കപൂറും ആലിയ ഭട്ടും ഒരുമിച്ചുള്ളൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃത്വിക്കിനൊപ്പമുളള സൂസേന്റെ ജീവിതം

ജിം ഡ്രസിൽ ഇരുവരും നടന്നുനീങ്ങുന്നതാണ് വീഡിയോയിലുളളത്. ഏതാനും സെക്കൻഡുകൾ മാത്രമുളള വീഡിയോയിൽ രൺബീറിന്റെ വളർത്തു നായയെയും കാണാനാവും. രൺബീറും ആലിയയും മുംബൈയിലെ ഒരു കെട്ടിടത്തിൽ തന്നെയുളള രണ്ടു അപ്പാർട്മെന്റുകളിലാണ് താമസമെന്ന് നേരത്തെ ഗോസിപ്പുകൾ പരന്നിരുന്നു. ലോക്ക്ഡൗൺ ദിനങ്ങളിൽ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയതായാണ് പുതിയ അഭ്യൂഹങ്ങൾ. പുതിയ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്.

View this post on Instagram

#Aliabhatt #RanbirKapoor

A post shared by Entertainment Fan Page (@facc2911) on

നേരത്തെ ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇരുവരും ഒന്നിച്ചാണെന്നുളളതിന് സൂചന നൽകിയിരുന്നു. തന്റെ വളർത്തു പൂച്ച എഡ്‌വേർഡിന്റെയും രൺബീറിന്റെ വളർത്തു നായ്ക്കളായ ലയണലിന്റെയും നിഡോയുടെയും ചിത്രങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.

അതിനു മുൻപ് അപ്പാർട്മെന്റിൽനിന്ന് അസ്തമയ സൂര്യനെ നോക്കുന്ന ചിത്രവും ആലിയ പങ്കുവച്ചിരുന്നു. തന്റെ എപ്പോഴത്തെയും ഇഷ്ട ഫൊട്ടോഗ്രഫറായ രൺബീർ കപൂർ പകർത്തിയ ചിത്രമാണിതെന്നും ആലിയ എഴുതിയിരുന്നു.

2018 മുതൽ രൺബീറും ആലിയയും ഡേറ്റിങ്ങിലാണെന്നാണ് വിവരം. ഇരുവരും പല പൊതുപരിപാടികൾക്കും ഒരുമിച്ചാണ് എത്തിയിരുന്നത്. ഇതിനുപിന്നാലെ ഇരുവരുടെയും വിവാഹ വാർത്തകളും പരക്കാൻ തുടങ്ങി. ഈ വർഷം തന്നെ ഇരുവരുടെയും വിവാഹമുണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook