ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്. ഇപ്പോഴിതാ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇരുവരും.
താൻ ഗർഭിണിയാണെന്ന വിശേഷം പങ്കുവച്ചിരിക്കുകയാണ് ആലിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. “ഞങ്ങളുടെ ബേബി, ഉടൻ വരുന്നു,” എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലാണ് ആലിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
ആലിയയും രൺബീറും ഔന്നിച്ച് അഭിനയിച്ച അയാൻ മുഖർജി ചിത്രം ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ആലിയയും രൺബീറും പ്രണയത്തിലാവുന്നത്.