/indian-express-malayalam/media/media_files/uploads/2023/07/Alia-Bhatt-Ranveer-Singh.jpg)
ആലിയ ഭട്ടും രൺവീർ സിംഗും തും ക്യാ മിലേ' ഗാനരംഗത്തിൽ
മഞ്ഞുമൂടിയ കശ്മീർ മലനിരകളിൽ നേരിയ ഷിഫോൺ സാരിയണിഞ്ഞാണ് റോക്കി ഔർ റാണി കി പ്രേം കഹാനിയിലെ 'തും ക്യാ മിലേ' എന്ന ഗാനരംഗത്തിൽ ആലിയ എത്തിയത്. മകൾ റാഹയെ സ്വാഗതം ചെയ്ത് നാല് മാസം പിന്നിടും മുൻപായിരുന്നു ചിത്രത്തിന്റെ ഷൂട്ടിനായി ആലിയ എത്തിയത്. മഞ്ഞിൽ സാരി മാത്രമണിഞ്ഞ് നൃത്തം ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. സഹതാരമായ രൺവീർ സിംഗ് ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രീകരണത്തിനിടയിൽ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് തുറന്നു പറയുകയാണ് ആലിയ ഇപ്പോൾ. കൊൽക്കത്തയിൽ നടന്ന ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു ആലിയ ഇക്കാര്യങ്ങൾ പറഞ്ഞത്. തന്റെ കാര്യത്തിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്ന് ആലിയ പറയുന്നു.
ജാക്കറ്റോ ശരീരത്തിന് ചൂടുപകരുന്ന മറ്റു വസ്ത്രങ്ങളോ ഇല്ലാതെ ആ ഗാനരംഗം ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ആലിയ സമ്മതിച്ചു. “അത്തരം സാഹചര്യങ്ങളിൽ, എനിക്ക് ഷിഫോൺ സാരി ധരിക്കേണ്ടി വന്നു. ചുറ്റുമുള്ള ഹീറ്ററുകളും, ഞാൻ ധരിച്ചിരുന്ന ലെഗ് വാമറുകളും വലിയ സഹായകരമായിരുന്നു. അതുപോലെ ജാക്കറ്റ് ധരിച്ചിരുന്ന രൺവീർ എനിക്ക് അൽപ്പം ആശ്വാസം നൽകുന്നതിനായി ടേക്കുകൾക്കിടയിൽ ജാക്കറ്റ് എനിക്ക് വേണ്ടി കൂടി ഷെയർ ചെയ്യും. ഞാൻ എന്നെ കൂടി അൽപ്പം പ്രശംസിക്കേണ്ടതുണ്ട്, ആ അർത്ഥത്തിൽ ഞാനൊരു പടയാളിയാണ്. ഞാൻ ഒഴുക്കിനൊപ്പം പോകുന്നു, ജോലി പൂർത്തിയാക്കുന്നതിൽ ഞാൻ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആ ഷിഫോൺ സാരിക്ക് മുകളിൽ ഒരു പഫർ ജാക്കറ്റ് ധരിച്ചാൽ അതിന്റെ സൗന്ദര്യം ഇല്ലാതാക്കുമായിരുന്നു. എന്റെ സ്വപ്നം ജീവിക്കാനാവുന്നതിൽ എനിക്ക് സന്തോഷമുണ്ട്," ആലിയ പറഞ്ഞു.
'തും ക്യാ മൈലേ' എന്ന ഗാനം പുറത്തിറങ്ങിയതിന് ശേഷം, കഠിനമായ തണുപ്പ് സഹിച്ചതിന് കരൺ ജോഹർ ആലിയയോട് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. “ആലിയ അവളുടെ മാലാഖയുടെ ജനനത്തിനു ശേഷം നടത്തിയ ആദ്യത്തെ ഷൂട്ട് കൂടിയാണിത്. മനീഷ് മൽഹോത്രയുടെ ഷിഫോൺ സാരിയിൽ അവളെ മരവിപ്പിച്ചതിന് ഞാൻ ക്ഷമാപണം നടത്തുന്നു. അതിനുള്ള തിരിച്ചടിയാവണം, ഷൂട്ടിംഗിനിടെ ഞാൻ കഠിനമായി രോഗബാധിതനായി. ഇത് തന്റെ ആദ്യത്തെ ലിപ്-സിങ്ക് മൗണ്ടൻ ലവ് സോംഗ് ആയതിനാൽ രൺവീർ പരിഭ്രാന്തനായിരുന്നു, പക്ഷേ അവനും ഒരു പടയാളിയായിരുന്നു."
റോക്കി ഔർ റാണി കി പ്രേം കഹാനി ജൂലൈ 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us