തെലുങ്ക്‌ സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍ നായകനായ ‘അലാ വൈകുണ്ഠപുരമുലു’ എന്ന ചിത്രം കേരളമുള്‍പ്പടെയുള്ള ഇടങ്ങളില്‍ വലിയ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ മലയാളികളോടുള്ള തന്റെ ഇഷ്ടം തുറന്നു പറയുകയാണ് താരം. കേരളം തന്റെ രണ്ടാം വീടാണ് എന്നും മലയാളികള്‍ സ്നേഹത്തോടെ നല്‍കിയ ‘മല്ലു അര്‍ജ്ജുന്‍’ എന്ന വിളിപ്പേര് ആസ്വദിക്കുന്നു എന്നും മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“ഒരു ദശാബ്ദതില്‍ ഏറെയായി മലയാളികളുടെ സ്നേഹവും ആദരവും ഞാന്‍ അനുഭവിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി എന്നെ വിളിച്ചത് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്,” ‘അലാ വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംസാരിച്ച അല്ലു അര്‍ജ്ജുന്‍ വെളിപ്പെടുത്തി.

മൊഴിമാറ്റമില്ലാതെ ഒരു മലയാള ചിത്രം ചെയ്യണം എന്ന് തനിക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട് എന്നും നല്ലൊരു പ്രൊജക്റ്റ്‌ വന്നാല്‍ അത് ചെയ്തിരിക്കും എന്ന് അല്ലു വ്യക്തമാക്കി.

“വെറുതെ പറയുന്നതല്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പലപ്പോഴും ഞാനിതു പറഞ്ഞിട്ടുണ്ട്. നല്ലൊരു പ്രൊജക്റ്റ്‌ എപ്പോള്‍ എന്നെത്തേടി വരുന്നോ, അപ്പോള്‍ ഞാനത് ചെയ്തിരിക്കും. അങ്ങനെയൊന്ന് ഇത് വരെയുണ്ടായില്ല എന്നേയുള്ളൂ. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, അങ്ങനെ പ്രതിഭകളുടെ ഒരു കൂട്ടായ്മയാണ് ഞാന്‍ കാത്തിരിക്കുന്നത്. മലയാളത്തിനൊപ്പം തെലുങ്കിലും റിലീസ് ചെയ്യാനാവും വിധം ഒരു ദ്വിഭാഷാ ചിത്രമാണു സ്വപ്നം.

Read Here: Ala Vaikunthapurramuloo earns Rs 104 crore worldwide

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook