scorecardresearch

83-ാം വയസ്സിൽ ആൺകുഞ്ഞിനെ വരവേറ്റ് അൽ പാചിനോ

83-ാം വയസ്സിലാണ് അൽ പാച്ചിനോയും 29 കാരിയായ കാമുകിയും ആദ്യ കുഞ്ഞിന് ജന്മമേകിയത്.

83-ാം വയസ്സിലാണ് അൽ പാച്ചിനോയും 29 കാരിയായ കാമുകിയും ആദ്യ കുഞ്ഞിന് ജന്മമേകിയത്.

author-image
Entertainment Desk
New Update
Al Pacino, Hollywood, Hollywood Actor

Entertainment Desk/ IE.Com

ബോളിവുഡ് താരം അൽ പാചി്നോയ്ക്കും കാമുകി നൂർ അൽഫല്ലാഹ്ക്കും ആൺകുഞ്ഞ് പിറന്നു. 83-ാം വയസ്സിലാണ് അൽ പാച്ചിനോയും 29 കാരിയായ കാമുകിയും ആദ്യ കുഞ്ഞിന് ജന്മമേകിയത്.

Advertisment

റോമൻ പാചിനോ എന്നാണ് മാതാപിതാക്കൾ കുഞ്ഞിന് നൽകിയ പേര്. യുഎസ് ആസ്ഥാനമായുളള പേജ് സിക്സ് എന്ന മാധ്യമം നൂർ അൽഫല്ലാഹ് ഗർഭിണിയാണെന്ന വാർത്ത മെയ് മാസം പുറത്തുവിട്ടിരുന്നു. അൽ പാചിനോയ്ക്ക് മൂന്ന് മുതിർന്ന കുട്ടികൾ വേറെയുണ്ട്. 22 വയസ്സുള്ള ഇരട്ടകുട്ടികൾ മുൻ കാമുകി ബെവർലി ഡി ആഞ്ചലോയ്‌ക്കൊപ്പവും 33 വയസ്സുള്ള മകൾ ജൂലി മേരി മുൻ കാമുകി ജാൻ ടാരന്റിനൊപ്പവുമാണ് താമസം.

2022 ഏപ്രിലിലാണ് നൂറും അൽ പാചിനോയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വന്നു തുടങ്ങിയത്. കോവിഡ് കാലത്താണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. "പ്രായമുള്ള സമ്പന്നരായ പുരുഷന്മാരുമായി ഡേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന നൂർ അൽ പാചിനോയുമായി കുറച്ചുനാളുകളായി ഒന്നിച്ചിട്ടുണ്ട്, അവർ വളരെ നന്നായി ജീവിക്കുന്നു," പേജ് സിക്സ് റിപ്പോർട്ട് ചെയ്യുന്നു.

"അൽപാചിനോയ്ക്ക് നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ടെങ്കിലും പ്രായവ്യത്യാസം നൂർ അൽഫല്ലാഹിലിനൊരു പ്രശ്നമായിരുന്നില്ല. അവൾ ധനികരായ കാമുകരെ ഇഷ്ടപ്പെടുന്നു, പണമുള്ള ഒരു കുടുംബത്തിൽ നിന്നാണ് അവൾ വരുന്നത്."

Advertisment

പാചിനോയുമായുള്ള വിവാഹത്തിന് മുമ്പ്, 60 വയസ്സുള്ള ശതകോടീശ്വരൻ നിക്കോളാസ് ബെർഗ്രൂണിയുമായും 74 കാരനായ റോക്ക് സ്റ്റാർ മിക്ക് ജാഗറുമായും നൂർ ഡേറ്റിംഗിൽ ആയിരുന്നു.

Hollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: