നമിത പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘അൽ മല്ലു’ ഇന്ന് തിയേറ്ററുകളിലേക്ക്. നാടും വീടും വിട്ട് ദുബായിലെത്തി ജീവിതം കെട്ടിപ്പടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം ഫാരിസാണ് ചിത്രത്തിൽ നമിതയുടെ നായകനായി എത്തുന്നത്. ദുബായ്, അബുദാബി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘അൽ മല്ലു’വിൽ മിയ, സിദ്ദിഖ്, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, ലാൽ, മാധുരി, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നയന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്.

‘ജനപ്രിയൻ’, ‘റോമൻസ്’, ‘ഹാപ്പി ജേർണി’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ബോബൻ സാമുവലിന്റെ പുതിയ ചിത്രമാണ് ‘അൽ മല്ലു’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബോബൻ സാമുവൽ തന്നെ. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽ മജീദാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവേക് മേനോൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Read more: പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook