അക്ഷയ് കുമാറും സോനം കപൂറും രാധിക ആപ്തേയും താരങ്ങളായ പാഡ്മാന് പാക്കിസ്ഥാനില്‍ വിലക്ക്. ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം കാണാനും വിസമ്മതിച്ചു.
വിലക്ക് നിലനില്‍ക്കുന്ന വിഷയമാണെന്ന് കാണിച്ചാണ് ചിത്രം കാണാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചത്. ആര്‍ത്തവത്തെ കുറിച്ചും സാനിറ്ററി പാഡുകളുടെ ഉപയോഗത്തെ കുറിച്ചും അവബോധം നടത്തുന്ന ചിത്രം ആര്‍ ബല്‍ക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കൈകാര്യം ചെയ്യുന്നത് തങ്ങളുടെ സംസ്കാരത്തിനും പൈതൃകത്തിനും എതിരായ വിഷയമാണെന്നും ഇത് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നും ബോര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അക്ഷയ് കുമാറിനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത പാഡ്മാൻ ഒരു യഥാർഥ ജീവിതകഥയാണ്. കോയമ്പത്തൂറിനടുത്തുള്ള പുതൂർ സ്വദേശിയായ അരുണാചലം മുരുകാനന്ദിന്റെ ജീവിത കഥയാണിത്. ജീവിച സാഹചര്യമാണ് ആദ്ദേഹത്തെ ആദ്യം പാഡ് നിർമ്മാണത്തിലേയ്ക്കു നയിച്ചതെന്നും പിന്നീട് സമൂഹത്തിനും സ്ത്രീകളുടെ നന്മയ്ക്കു വേണ്ടി നിർമ്മാണം തുടർന്നുവെന്നും അരുണാചലം തന്നെ വെളിപ്പെടുത്തിയിരുന്നു. വളരെ കുറഞ്ഞ ചില എങ്ങനെ പാഡുകൾ നിർമ്മിക്കാമെന്ന് അദ്ദേഹം ലോക ജനതയ്ക്ക് മുന്നിൽ കാണിച്ചു കൊടുത്തു അദ്ദേഹം കൈയടി നേടി.
അമേരിക്കയ്ക്ക് സൂപ്പർമാൻ,ബാറ്റ് മാൻ, സ്പൈഡർ മാൻ, എന്നിവരുണ്ട് അതുപോലെ ഇന്ത്യയ്ക്ക് പാഡ് മാൻ ഉണ്ട് എന്നുള്ള ചിത്രത്തിന്റെ ട്രെയിലർ വൻ വിജയമായിരുന്നു.