scorecardresearch

ആക്ഷൻ രംഗം ലൈവായി കാണിച്ച് ആരാധകരെ വിസ്മയിപ്പിച്ച് അക്ഷയ് കുമാർ- വീഡിയോ

സ്റ്റേജിൽ കൈകൾ രണ്ടും തറയിൽ കുത്തി മുന്നോട്ടും പിന്നോട്ടും നടന്ന് അക്ഷയ് ആദ്യം അദ്ഭുതം കാട്ടി

സ്റ്റേജിൽ കൈകൾ രണ്ടും തറയിൽ കുത്തി മുന്നോട്ടും പിന്നോട്ടും നടന്ന് അക്ഷയ് ആദ്യം അദ്ഭുതം കാട്ടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ആക്ഷൻ രംഗം ലൈവായി കാണിച്ച് ആരാധകരെ വിസ്മയിപ്പിച്ച് അക്ഷയ് കുമാർ- വീഡിയോ

പൊതുവേദിയിൽ മാസ്മരിക പ്രകടനത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ച് ബോളിവുഡിന്റെ ആക്ഷൻ ഹീറോ അക്ഷയ് കുമാർ. സിനിമയിൽ മാത്രം കണ്ടിട്ടുളള അക്ഷയ്‌യുടെ ആക്ഷൻ രംഗങ്ങൾ നേരിട്ട് കണ്ട ആരാധകർ വിസ്മയിച്ചുപോയി. തന്റെ പുതിയ സിനിമയായ പാഡ്മാന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയിൽ നടന്ന മാരത്തണിന്റെ ഉദ്ഘാടത്തിന് എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രകടനം.

Advertisment

സ്റ്റേജിൽ കൈകൾ രണ്ടും തറയിൽ കുത്തി മുന്നോട്ടും പിന്നോട്ടും നടന്ന് അക്ഷയ് ആദ്യം അദ്ഭുതം കാട്ടി. അതിനുശേഷമായിരുന്നു കിടിലൻ ആക്ഷൻ രംഗം. അവതാരകൻ കൈയ്യിൽ പിടിച്ചിരുന്ന ബോട്ടിൽ കാലുകൾ കൊണ്ട് അക്ഷയ് തട്ടിതെറിപ്പിച്ചു. സിനിമയിൽ ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ കാട്ടാൻ അക്ഷയ് കാട്ടുന്ന ധൈര്യത്തിനാണ് ആരാധകർ അദ്ദേഹത്തിന് ആക്ഷൻ ഹീറോ എന്ന വിളിപ്പേര് നൽകിയത്.

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാഡ്മാൻ. ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: