ബോളിവുഡ് താരം അക്ഷയ് കുമാറും നടിയും പിന്നീട് എഴുത്തുകാരിയുമായി മാറിയ അദ്ദേഹത്തിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും ഇന്ന് തങ്ങളുടെ 18ാം വിവാഹ വാര്‍ഷികം ആഘോിഷിക്കുകയാണ്. ഈ സമയത്ത് അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ട്വിങ്കിള്‍ ഖന്ന തന്നെ ഇടിയ്ക്കുന്ന വീഡിയോ ആണ് അക്ഷയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയോധന കലകളോടുള്ള താത്പര്യം കൊണ്ട് അവരെ അത് പഠിപ്പിക്കുകയും ഒടുവില്‍ ഇടിക്കാനുള്ള ബാഗായി തന്നെത്തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന അവസ്ഥ എന്നാണ് അക്ഷയ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളും ഇങ്ങനെ തന്നെ ആയിരുന്നുവെന്നും അത് കൂടിയിട്ടേ ഉള്ളൂവെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇതിന് കീഴെ ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ബുധനാഴ്ച മുംബൈയിലെ ഒരു ഹോട്ടലിൽ സുഹൃത്തുക്കളായ സണ്ണി, അനു ദിവാന്‍, ബോബി, ടാനിയ ഡിയോള്‍ എന്നിവര്‍ക്കൊപ്പമാണ് ആഘോഷിച്ചത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ട്വിങ്കിളും തങ്ങളുടെ കഴിഞ്ഞ 18 വര്‍ഷത്തെ കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ