ക്രിസ്മസ് കഴിഞ്ഞിട്ടും ആഘോഷങ്ങൾ കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ആഘോഷ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ് എല്ലാവരും. ഇവരിൽ നമ്മുടെ സിനിമ താരങ്ങളും പെടും. എന്നാൽ സ്വന്തം മകൾക്ക് വേണ്ടി സാന്റയുടെ വേഷം കെട്ടിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ട്വിങ്കിൾ ഖന്നയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Read More: അച്ഛന്റെ മടിയില്‍ കുഞ്ഞു സാന്റയായി മഹാലക്ഷ്മി
“സാന്റ തന്റെ പ്രിയപ്പെട്ട കുട്ടിയ്ക്കൊപ്പം,” എന്ന അടിക്കുറിപ്പോടെയാണ് ട്വിങ്കിൾ ഖന്ന അക്ഷയ് കുമാറിന്റേയും മകൾ നിതാരയുടേയും ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏഴുവയസുകാരി നിതാര അക്ഷയ് കുമാറിന്റേയും ട്വിങ്കിൾ ഖന്നയുടേയും ഇളയ കുട്ടിയാണ്. മൂത്ത മകൻ 17കാരനായ ആരവ് ഭാട്ടിയ ലണ്ടനിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ട് താരങ്ങളും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഒരു നല്ല വായനക്കാരി കൂടിയായ ട്വിങ്കിൾ ഖന്ന മകളിൽ വായനാ ശീലം വളർത്തുന്ന തിരക്കിലാണ്.