scorecardresearch

Latest News

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ്; ഉടനെ തിരിച്ചു വരുമെന്ന് താരം

താൻ കോവിഡ് പോസിറ്റീവായെന്ന കാര്യം അക്ഷയ് കുമാർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്

covid 19, covid 19 news, Akshay Kumar, അക്ഷയ് കുമാര്‍, Akshay Kumar covid news, ram setu fil, akshay Kumar Ram Setu, India covid cases, ie malayalam

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. താൻ കോവിഡ് പോസിറ്റീവായെന്ന കാര്യം അക്ഷയ് കുമാർ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

“ഇന്ന് രാവിലെ ഞാൻ കോവിഡ് പോസിറ്റീവായ കാര്യം എല്ലാവരെയും അറിയിക്കുകയാണ്. വിവരം അറിഞ്ഞ ഉടനെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നിരീക്ഷണത്തിലാണ്. ആവശ്യമായ പരിചരണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ് ഇപ്പോൾ. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധനക്ക് വിധേയരാവുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഞാൻ ഉടനെ തിരിച്ചു വരും,” അക്ഷയ് കുമാർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

 

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

രാം സേതു എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിലായിരുന്നു അക്ഷയ് കുമാർ. അക്ഷയ് കുമാർ പുരാവസ്തു ഗവേഷകനായാണ് ചിത്രത്തിൽ എത്തുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടയിൽ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് അക്ഷയ് കുമാർ. നേരത്തെ ബോളിവുഡ് നടി ആലിയ ഭട്ടിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ ആകെ 93,249 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 124,85,509 ആയി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Akshay kumar tests positive for covid 19 back in action very soon

Best of Express