scorecardresearch

കെയറേട്ടനായി അക്ഷയ് കുമാർ, ഇങ്ങനെയൊരു ചതി റാകുൽ പ്രതീക്ഷിച്ചില്ല; വൈറൽ വീഡിയോ

ഒരു റൊമാന്റിക് റീലിന് അവസാനം പ്രാങ്ക് ഒപ്പിച്ച് അക്ഷയ് കുമാർ

കെയറേട്ടനായി അക്ഷയ് കുമാർ, ഇങ്ങനെയൊരു ചതി റാകുൽ പ്രതീക്ഷിച്ചില്ല; വൈറൽ വീഡിയോ

സിനിമാ സെറ്റിൽ തമാശകൾ ഒപ്പിക്കാൻ ഏറെ ഇഷ്ടമുള്ളൊരാൾ കൂടിയാണ് അക്ഷയ് കുമാർ. നടി രാകുൽ പ്രീത് സിംഗിനൊപ്പമുള്ള അക്ഷയ് കുമാറിന്റെ ഒരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒരു റൊമാന്റിക് റീലിൽ ജോഡികളായി അഭിനയിക്കുകയാണ് അക്ഷയും രാകുലും. ഇരുവരും കൈകോർത്ത് റോഡിലൂടെ നടന്നുവരുന്നു, റോഡിൽ കെട്ടി കിടക്കുന്ന ചെളിവെള്ളം മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തുന്നു. വളരെ കരുതലുള്ള ഒരു കാമുകനെ പോലെ ഇഷ്ടിക കട്ടകൾ എടുത്തുവെച്ച് രാകുലിനു പോവാനുള്ള വഴിയൊരുക്കുകയാണ് അക്ഷയ്.

എന്നാൽ ചെളിവെള്ളത്തിന് കൃത്യം നടുവിൽ രാകുൽ എത്തിയപ്പോൾ അക്ഷയ് ഒരു പ്രാങ്ക് ഒപ്പിക്കുകയാണ്. ഇഷ്ടികയുടെ പുറത്ത് ബാലൻസ് ചെയ്ത് നിൽക്കാൻ പാടുപെടുന്ന രാകുലിനെ തനിച്ചാക്കി, കയ്യിലുള്ള ഇഷ്ടിക വെള്ളത്തിലേക്കെറിഞ്ഞ് ഓടി രക്ഷപ്പെടുന്ന അക്ഷയിനെ ആണ് വീഡിയോയിൽ കാണാനാവുക. അക്ഷയ് എന്നു വിളിച്ച് പിറകെ ഓടുന്ന രാകുലിനെയും വീഡിയോയിൽ കാണാം.

രാകുൽ പ്രീത് സിംഗ് അക്ഷയ് കുമാറിനെ പിന്തുടരുന്നതോടെ വീഡിയോ അവസാനിക്കുന്നു, ചിത്രത്തിലെ സാതിയ എന്ന ഗാനം പശ്ചാത്തലത്തിലേക്ക് ചേർക്കുന്നു. ക്ലിപ്പിനൊപ്പം ഘടിപ്പിച്ചിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, “ആരെങ്കിലും മൈൻഡ് ഗെയിമുകൾ കളിക്കാൻ തീരുമാനിക്കുന്നത് വരെ എല്ലാം രസകരമാണ്. സാതിയയിൽ ഇത്തരത്തിലുള്ള ട്വിസ്റ്റുകൾ വരുത്തി നിങ്ങളുടെ രസകരമായ റീലുകൾ ഉണ്ടാക്കൂ. മികച്ചവ പങ്കിടാൻ കാത്തിരിക്കുന്നു, ” വീഡിയോ പങ്കുവെച്ച് അക്ഷയ് കുറിച്ചതിങ്ങനെ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Akshay kumar rakul preet viral prank video

Best of Express