/indian-express-malayalam/media/media_files/uploads/2018/09/akshay-poster.jpg)
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മുഖ്യ വേഷത്തിലെത്തുന്ന ശങ്കര്‍ ചിത്രം 2.0യിലൂടെ തന്റെ കോളിവുഡ് അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇന്ന് അക്ഷയ് കുമാറിന്റെ പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ തന്റെ പുതിയ പോസ്റ്ററാണ് ആരാധകര്‍ക്ക് അക്ഷയ് ഒരുക്കിയ സമ്മാനം.
'ഇതാണ് ആരാധകര്‍ക്കുള്ള എന്റെ പിറന്നാള്‍ ട്രീറ്റ്. എന്റെ ഏറ്റവും ശക്തമായതും, ഒരുപാട് നാള്‍ എനിക്കൊപ്പം നിന്നതുമായ കഥാപാത്രം ഞാന്‍ നിങ്ങള്‍ക്കായ് പങ്കുവയ്ക്കുന്നു.'
'ശബ്ദമില്ലാത്തവരുടെ ഇരുട്ടിന്റെ നായകനാണ് ഞാന്. മനുഷ്യര്‍ സൂക്ഷിക്കുക!' എന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്.
Here’s a special birthday treat for all my fans.Sharing with you my most powerful character & one which has probably stayed with me for the longest time
I am the dark superhero for those who don’t have a voice! HUMANS BEWARE! @2Point0movie@LycaProductions@DharmaMovies#2Point0pic.twitter.com/GMZzMb4diw— Akshay Kumar (@akshaykumar) September 9, 2018
ലോകം മനുഷ്യര്‍ക്കു മാത്രമല്ല എന്നാണ് പുതിയ പോസ്റ്ററിലെ വാചകം. അക്ഷയ് കുമാറിന്റെ അത്ഭുതപ്പെടുത്തുന്ന മേക്കോവര്‍ തന്നെയാണ് ഇതിന്റെ പ്രത്യേകത. ചിത്രത്തിന്റെ ടീസര്‍ ഈ മാസം 13ന് പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
രജനീകാന്ത്-ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് 2.0. ചിത്രത്തിന്റെ റിലീസ് തീയതി നാലു തവണയാണ് ഇതിനോടകം മാറ്റിവച്ചത്. ആദ്യ തീയതി കഴിഞ്ഞ ഡിസംബറിലായിരുന്നു. പുതിയ റിലീസ് തീയതി നവംബര്‍ 29 എന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.