/indian-express-malayalam/media/media_files/uploads/2017/04/akshay-7593.jpg)
മികച്ച നടനുളള ദേശീയ അവാർഡ് ലഭിച്ചതു മുതൽ നിരവധി വിമർശനങ്ങളാണ് അക്ഷയ് കുമാർ നേരിടുന്നത്. അക്ഷയ് കുമാറിനെക്കാളും അവാർഡിന് അർഹരായ മറ്റു നടന്മാരുണ്ടെന്നാണ് ചിലർ പറയുന്നത്. ജൂറി ചെയർമാൻ പ്രിയദർശൻ അക്ഷയിന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് അവാർഡ് ലഭിച്ചതെന്നു മറ്റൊരു വിഭാഗം പറയുന്നു. അതേസമയം, അവാർഡിന് അക്ഷയ് അർഹനാണെന്നു പറയുന്ന കൂട്ടരുമുണ്ട്. ഈ വിമർശനങ്ങൾക്കെല്ലാം മുംബൈ മിററിനോട് അക്ഷയ് മറുപടി പറയുകയാണ്.
പ്രിയദർശൻ ജൂറി ചെയർമാനായതുകൊണ്ടാണോ അവാർഡ് ലഭിച്ചതെന്ന് ചോദിച്ചപ്പോൾ അക്ഷയ് കുമാറിന്റെ മറുപടി ഇങ്ങനെ- ''25 വർഷമായി ഞാൻ സിനിമാ മേഖലയിൽ എത്തിയിട്ട്. ഇതുവരെ ഒരു സിനിമയ്ക്കു വേണ്ടിയോ അവാർഡിനു വേണ്ടിയോ ആരെയും വിളിച്ചിട്ടില്ല. പ്രിയന് അടുപ്പമുളളതുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തതെങ്കിൽ ആ ചോദ്യത്തിന് മറുപടി പറയേണ്ടത് പ്രിയനാണ്.''
വിവാദങ്ങൾക്ക് മറുപടി പറഞ്ഞതിനൊപ്പം അവാർഡ് കിട്ടിയതിലെ സന്തോഷവും അക്ഷയ് മറച്ചുവച്ചില്ല. ''അവാർഡ് കിട്ടിയതിൽ വളരെ സന്തോഷവാനാണ്. എന്റെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പ്രാർഥനയും അനുഗ്രഹവും കൊണ്ടാണ് അവാർഡ് കിട്ടിയത്. എനിക്കൊരു അവാർഡ് കിട്ടാത്തതിൽ ഭാര്യ (ട്വിങ്കിൾ ഖന്ന) എപ്പോഴും എന്നെ കളിയാക്കുമായിരുന്നു. ഇപ്പോൾ അവൾ സന്തോഷത്തിലാണ്. അവളുടെ സന്തോഷത്തിലാണ് എന്റെ സന്തോഷവുമുളളത്''- അക്ഷയ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.