/indian-express-malayalam/media/media_files/uploads/2017/04/akshay-759.jpg)
തനിക്ക് ലഭിച്ച മികച്ച നടനുളള ദേശീയ അവാർഡ് വേണമെങ്കിൽ തിരിച്ചെടുത്തോളൂവെന്ന് നടൻ അക്ഷയ് കുമാർ. പ്രിയദർശന്റെ അടുത്ത സുഹൃത്തായതിനാലാണ് അക്ഷയ് കുമാറിന് അവാർഡ് ലഭിച്ചതെന്ന് വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങളും പരിഹാസവും വർധിച്ച സാഹചര്യത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
''ദേശീയ അവാർഡ് ആരു നേടിയാലും അതിനെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാറുണ്ട്. ഇന്നയാൾക്കാണ് അവാർഡ് നൽകേണ്ടിയിരുന്നത്, ഇയാൾക്ക് കൊടുത്തത് ശരിയായില്ല തുടങ്ങിയ വിവാദങ്ങൾക്ക് ആരെങ്കിലും തുടക്കമിടും. 26 വർഷത്തിനുശേഷമാണ് ഞാൻ ഈ അവാർഡ് നേടുന്നത്. ഞാനിതിന് അർഹനാണെന്ന് തോന്നുന്നില്ലെങ്കിൽ നിങ്ങൾക്കത് തിരിച്ചെടുക്കാം''. സിനിമയിലെ സ്റ്റണ്ട് താരങ്ങളുടെ സംഘടനയുടെ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അക്ഷയ് ഇങ്ങനെ മറുപടി നൽകിയത്.
So Happy that finally My Stunt Community is NOW insured for their Brave work & Heartfelt Dedication to Entertain the people of this Country pic.twitter.com/JVwEQCVIFD
— Akshay Kumar (@akshaykumar) April 24, 2017
മികച്ച നടനുളള ദേശീയ അവാർഡ് ലഭിച്ചതു മുതൽ നിരവധി വിമർശനങ്ങളാണ് അക്ഷയ് കുമാർ നേരിടുന്നത്. അക്ഷയ് കുമാറിനെക്കാളും അവാർഡിന് അർഹരായ മറ്റു നടന്മാരുണ്ടെന്നാണ് ചിലർ പറഞ്ഞത്. ജൂറി ചെയർമാൻ പ്രിയദർശൻ അക്ഷയിന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് അവാർഡ് ലഭിച്ചതെന്നായിരുന്നു ചിലരുടെ അഭിപ്രായം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.