scorecardresearch

സൈനികരുടെ കുടുംബത്തെ സഹായിക്കാൻ മൊബൈൽ ആപ്; ചടങ്ങിൽ വികാരീധനായി അക്ഷയ്

സൈനികരുടെ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ഭാരത് കേ വീർ' എന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും അക്ഷയ് കുമാർ പുറത്തിറക്കിയിട്ടുളളത്

സൈനികരുടെ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ഭാരത് കേ വീർ' എന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും അക്ഷയ് കുമാർ പുറത്തിറക്കിയിട്ടുളളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
akshay kumar, bollywood, actor, bharath ke veer

സൈനികരോട് നടൻ അക്ഷയ് കുമാറിന് പ്രത്യേക ആദരവുണ്ട്. കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് അക്ഷയ് കുമാർ ധനസഹായം നൽകുക പതിവാണ്. ഇപ്പോഴിതാ ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കാനായി 'ഭാരത് കേ വീർ' എന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കിയിരിക്കുന്നു. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അക്ഷയ് കുമാറിന്റെ സ്വപ്ന പദ്ധതിയായ വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കിയത്.

Advertisment

akshay kumar, bollywood, actor, bharath ke veer

''ഏകദേശം മൂന്നു മാസങ്ങൾക്കു മുൻപ് തീവ്രവദികളെക്കുറിച്ചുളള ഒരു ഡോക്യുമെന്ററി കണ്ടപ്പോഴാണ് ഈ ആശയം എന്റെ മനസ്സിൽ തോന്നിയത്. ആ ഡോക്യുമെന്ററിയിൽ തീവ്രവാദി സംഘത്തിലെ നേതാക്കൾ കൂടെയുളള തീവ്രവാദികളുടെ കുടുംബത്തെ പണം നൽകി സഹായിക്കുന്നതിനെക്കുറിച്ച് കാണിക്കുന്നുണ്ട്. അപ്പോഴാണ് നമ്മുടെ രാജ്യത്തിനുവേണ്ടി ജീവൻ നൽകാൻ തയാറാവുന്ന ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ട ഉത്തരവാദിത്തമില്ലേ എന്നു ചിന്തിച്ചത്. ആ ചിന്തയിൽനിന്നാണ് 'ഭാരത് കേ വീർ' എന്ന ആശയം രൂപം കൊളളുന്നത്. രണ്ടു മൂന്നു മാസം കൊണ്ട് വെബ്സൈറ്റ് പൂർത്തിയാക്കി''- അക്ഷയ് കുമാർ പറഞ്ഞു.

akshay kumar, bollywood, actor, bharath ke veer

തന്റെ അച്ഛന്റെ മകനായിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നതെന്നും ചടങ്ങിൽ പങ്കെടുക്കവേ അക്ഷയ് പറഞ്ഞു. ''എന്റെ ചെറിയൊരു ആഗ്രഹമായിരുന്നു ഇത്, അത് പൂർത്തിയാക്കാൻ സർക്കാർ വളരെയധികം സഹായിച്ചു. എനിക്ക് സഹായമേകിയ എല്ലാവർക്കും നന്ദി. എന്റെ അച്ഛനും സൈനികനായിരുന്നു. അദ്ദേഹത്തിന്റെ മകനായിട്ടാണ് ഞാനിവിടെ നിൽക്കുന്നത്'' അക്ഷയ് വികാരീധനായി പറഞ്ഞു. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനും അക്ഷയ് നന്ദി അറിയിച്ചു.

akshay kumar, bollywood, actor, bharath ke veer

സൈനികരുടെ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 'ഭാരത് കേ വീർ' എന്ന വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുളളത്. ആർക്കുവേണമെങ്കിലും ആപ് വഴിയോ വെബ്സൈറ്റ് വഴിയോ സൈനികരുടെ കുടുംബത്തെ സഹായിക്കാം. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ധനസഹായമായി നൽകാം.

Advertisment

കഴിഞ്ഞ ഏതാനും വർഷങ്ങളായി സൈനികരുടെ കുടംബങ്ങൾക്ക് അക്ഷയ് സഹായം നൽകി വരുന്നുണ്ട്. ഛത്തീസ്ഗഡിൽ നക്സലറ്റുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 സിആർപിഎഫ് ജവാന്മാരുടെ കുടുംബങ്ങൾക്ക് അക്ഷയ് 9 ലക്ഷം രൂപ വീതം ഈ വർഷമാദ്യം നൽകിയിരുന്നു.

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: