scorecardresearch

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അക്ഷയ് കുമാർ

2019ൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ 700 കോടി ബോക്സ്ഓഫീസ് ക്ലബ്ബിൽ കയറിയതിനെ തുടർന്നാണ് അക്ഷയ് കുമാറിന്റെ താരമൂല്യം വർധിച്ചത്. ഞെട്ടിക്കുന്ന പ്രതിഫലമാണ് തന്റെ പുതിയ ചിത്രത്തിനായി അക്ഷയ് വാങ്ങുന്നത്

2019ൽ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ 700 കോടി ബോക്സ്ഓഫീസ് ക്ലബ്ബിൽ കയറിയതിനെ തുടർന്നാണ് അക്ഷയ് കുമാറിന്റെ താരമൂല്യം വർധിച്ചത്. ഞെട്ടിക്കുന്ന പ്രതിഫലമാണ് തന്റെ പുതിയ ചിത്രത്തിനായി അക്ഷയ് വാങ്ങുന്നത്

author-image
Entertainment Desk
New Update
Akshay Kumar, Good Newwz, Aanand L Rai, Dhanush, Akshay Kumar highest paid Bollywood actor, akshay kumar remuneratio, akshay kumar remuneration per movie, Indian express malayalam, Mental Health, IE malayalam

കോടികൾ പ്രതിഫലം വാങ്ങുന്ന നായകന്മാർ ബോളിവുഡിന് പുത്തരിയല്ല. എന്നാലിതാ ഇപ്പോൾ നിലവിലെ റെക്കോർഡുകളെല്ലാം തകർത്ത് റെക്കോർഡ് പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് അക്ഷയ് കുമാർ. തന്റെ പുതിയ ചിത്രത്തിനു വേണ്ടി താരം 120 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 'തനു വെഡ്സ് മനു', 'സീറോ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ആനന്ദ് എൽ റായ് ആണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും ഒരുക്കുന്നത്. ചിത്രത്തിൽ സാറാ അലി ഖാനും ധനുഷും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Advertisment

2019ൽ അക്ഷയ് ചിത്രങ്ങൾ 700 കോടി ബോക്സ്ഓഫീസ് ക്ലബ്ബിൽ കയറിയതിനെ തുടർന്നാണ് താരത്തിന്റെ താരമൂല്യം വർധിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്. പ്രേക്ഷകർക്കിടയിൽ അക്ഷയിന്റെ താരമൂല്യം ഏറുന്നു എന്നത് മാത്രമല്ല, ഡിജിറ്റൽ- സാറ്റലൈറ്റ് നെറ്റ്‌വർക്കുകളിലും അക്ഷയ് സിനിമകൾക്ക് നല്ല മാർക്കറ്റുണ്ട് എന്നതാണ് ഈ പ്രതിഫലം ഇരട്ടിപ്പിനു പിന്നിൽ എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

തുടർച്ചയായി തന്റെ അഞ്ചു ചിത്രങ്ങൾ 150 കോടി ക്ലബ്ബിൽ എത്തിക്കാൻ സാധിച്ച നടൻ കൂടിയാണ് അക്ഷയ്. ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ 'ഗുഡ് ന്യൂസ്' എന്ന ചിത്രവും 200 കോടി നേടിയിരുന്നു.

Read more: ഭാര്യയ്ക്ക് ഉള്ളി കൊണ്ടുള്ള കമ്മൽ സമ്മാനം നൽകി അക്ഷയ് കുമാർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: