/indian-express-malayalam/media/media_files/uploads/2018/07/Akshay-Kumar.jpg)
തന്റെ സിനിമകളിലെ അതിദേശീയതയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടക്കമുള്ള ബിജെപി നേതൃത്വവുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തന്റെ സിനിമകളിലും പൊതുവേദികളിലും മറ്റും ഇന്ത്യന്‍ ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അക്ഷയ് കുമാറിന്റെ പൗരത്വം പക്ഷെ എന്നും വിവാദമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായി മാറി.
അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വമില്ലെന്നും താരം കനേഡിയന്‍ പൗരനാണെന്നുമാണ് ആരോപണം. എന്നാല്‍ ഇതിനെ കുറിച്ച് അക്ഷയ് കുമാര്‍ ഇതുവരേയും വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി മുംബൈയും പോളിങ് ബൂത്തിലെത്തിയിരുന്നു. അക്ഷയ് കുമാറിന്റെ ഭാര്യയും ബോളിവുഡ് താരവുമായി ട്വിങ്കിള്‍ ഖന്ന വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാനെത്താതെ വന്നതോടെ പൗരത്വം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ശക്തമായി.
ഈ ചര്‍ച്ചയില്‍ പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ് വാന്‍കുവര്‍ ഒബ്‌സര്‍വെറുടെ റിപ്പോര്‍ട്ട്. അപേക്ഷ നല്‍കിയ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അക്ഷയ് കുമാറിന് കനേഡിയന്‍ പൗരത്വം നല്‍കിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒരു വര്‍ഷം കാനഡ 250000 പേര്‍ക്കാണ് പൗരത്വം നല്‍കുക. എന്നാല്‍ അപ്പോഴും പൗരത്വം ലഭിക്കാത്തവരെ ലോസ്റ്റ് കനേഡിയന്‍സ് എന്നാണ് പറയാറ്. വര്‍ഷങ്ങളായി ഇങ്ങനെ പൗരത്വ അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ ഒരുപാടാണ്. അ്‌പ്പോഴാണ് അക്ഷയ് കുമാറിനെ പോലുള്ളവര്‍ക്ക് അപേക്ഷിച്ചതിന് തൊട്ടു പിന്നാലെ തന്നെ പൗരത്വം ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്നൊരു വീഡിയോ ക്ലിപ്പില്‍ താനെന്ത് കൊണ്ട് വോട്ട് ചെയ്തില്ലെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തെ അക്ഷയ് കുമാര്‍ അവഗണിക്കുന്നതായി കാണാം. പോട്ടെ മോനേ എന്ന് പറഞ്ഞാണ് അദ്ദേഹം ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ടോയ്‌ലറ്റ്; ഏക് പ്രേം കഥ' എന്ന ചിത്രത്തിന്റെ പ്രെമോഷന്റെ ഇടെ ഇതേ ചോദ്യം അക്ഷയ് കുമാറിനെതിരെ ഉയര്‍ന്നിരുന്നു. അന്ന് താരം നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു.
''കനേഡിയന്‍ കാര്യത്തെ കുറിച്ചാണെങ്കില്‍, എന്റേത് ഹോണററി പൗരത്വമാണ്. എനിക്ക് ലഭിച്ച ബഹുമതിയാണത്. ആളുകള്‍ അഭിമാനിക്കേണ്ട കാര്യമാണത്. എനിക്ക് ബഹുമതിയായി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. പക്ഷെ ഞാനൊരു ഡോക്ടറല്ല.''
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.