scorecardresearch

സഹിക്കാനാവുന്നില്ല ഈ വേദന; അമ്മയുടെ വേർപാടിൽ മനം നൊന്ത് അക്ഷയ് കുമാർ

അജയ് ദേവ്ഗൺ അടക്കമുള്ള സുഹൃത്തുക്കൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

അജയ് ദേവ്ഗൺ അടക്കമുള്ള സുഹൃത്തുക്കൾ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്

author-image
Entertainment Desk
New Update
akshay kumar mother dies, akshay kumar mother death, akshay kumar mother passes away, akshay kumar, aruna bhatia, twinkle khanna, akshay kumar mother death, akshay kumar instagram, akshay kumar latest, akshay kumar mother health, bollywood updates

അമ്മയുടെ മരണമേൽപ്പിച്ച വേദനയിലാണ് നടൻ അക്ഷയ് കുമാർ. ഇന്ന് രാവിലെയാണ് അക്ഷയ്‌‌യുടെ അമ്മ അരുണ ഭാട്ടിയ മരിച്ചത്. ഏതാനും ദിവസം മുമ്പാണ് അരുണ ഭാട്ടിയയെ മുംബൈയിലെ ഹിരാനന്ദനി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അമ്മയുടെ മരണം അറിയിച്ചുകൊണ്ട് അക്ഷയ് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കു വച്ചിട്ടുണ്ട്.

Advertisment

അമ്മയായിരുന്നു തന്റെ ശക്തിയെന്നും ഇന്ന് അസഹനീയ വേദന തന്നെ പൊതിയുന്നു എന്നുമാണ് അക്ഷയ് കുറിക്കുന്നത്. ഇഹലോകം വെടിഞ്ഞ അമ്മ മറ്റൊരു ലോകത്ത് തന്റെ അച്ഛനുമായി ഒത്തുചേരുമെന്നും അക്ഷയ് പ്രത്യാശിക്കുന്നു. താനും കുടുംബവും കടന്നു പോവുന്ന വിഷമഘട്ടത്തിൽ എല്ലാവരുടെയും പ്രാർത്ഥനകളെ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്നും അക്ഷയ് കുറിക്കുന്നു.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അരുണ ഭാട്ടിയയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ തന്നെ, 'സിൻഡ്രെല്ല' സിനിമയുടെ വിദേശത്തെ ലൊക്കേഷനിൽ നിന്നും അക്ഷയ് നാട്ടിലെത്തിയിരുന്നു.

Advertisment
publive-image
അമ്മയ്ക്കും സഹോദരി അൽക ഭാട്ടിയയ്ക്കുമൊപ്പം അക്ഷയ് കുമാർ

നിമ്രത് കൗറും അജയ് ദേവ്ഗണും അടക്കമുള്ള സിനിമാരംഗത്തെ സുഹൃത്തുക്കളും അക്ഷയ് കുമാറിന്റെ അമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

Read more: ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി അക്ഷയ് കുമാർ

Akshay Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: