പലര്‍ക്കും അക്ഷയ് കുമാര്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം, പക്ഷെ മക്കള്‍ ആരവിനും നിതാരയ്ക്കും അദ്ദേഹം യഥാര്‍ത്ഥ ഹീറോ തന്നെയാണ്. കാരണം തിരക്കു പിടിച്ച അഭിനയ ജീവിതത്തിനിടയിലും തന്റെ കുടുംബത്തെ ചേര്‍ത്തു പിടിക്കുന്ന മനുഷ്യനാണ് അക്ഷയ്. കഴിഞ്ഞയാഴ്ചയാണ് അക്ഷയ് കുടുംബത്തോടൊപ്പം തന്റെ 50ാം പിറന്നാള്‍ ആഘോഷിച്ചത്. ഇന്ന് അക്ഷയ് കുമാറിന്റെ മകന്‍ ആരവ് 15ാം പിറന്നാള്‍ ആഘോഷിക്കുന്നു.

മകന് അക്ഷയ് പിറന്നാളാശംസകള്‍ നേര്‍ന്നത് ആരുടെ ഹൃദയത്തെയും സ്പര്‍ശിക്കും. ‘നിന്നെ മരം കേറാന്‍ പഠിപ്പിച്ചതു മുതല്‍, നിന്നില്‍ നിന്നും വീഡിയോ കോള്‍ ചെയ്യാന്‍ പഠിച്ചതു വരെ.. എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യന് പിറന്നാള്‍ ആശംസകള്‍’ ഇന്‍സ്റ്റാഗ്രാമില്‍ മകന്റെ ചിത്രത്തിനു തലക്കെട്ടായി അക്ഷയ് കുറിച്ചു.

അക്ഷയ് കുമാര്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ച സമയത്താണ് ആദ്യമായി അച്ഛനേയും മകനേയും ആരാധകര്‍ ഒരേ ഫ്രെയിമില്‍ കാണുന്നത്. പിന്നീട് ഫാദേഴസ് ഡേയില്‍ ‘ഇതുപോലൊരു മകനുണ്ടെങ്കില്‍ എന്നാ ദിനങ്ങളും ഫാദേഴ്‌സ് ഡേ’ ആണെന്ന തലക്കെട്ടില്‍ മറ്റൊരു ചിത്രം.

Every day is a #FathersDay if you have a son like that 🙂 #MakingMemories ‬#blessed

A post shared by Akshay Kumar (@akshaykumar) on

An important day in my life with the most important people in the world to me, my family #NationalFilmAwards

A post shared by Akshay Kumar (@akshaykumar) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook