നടി അസിൻ തോട്ടുങ്കൽ അമ്മയായെന്ന വിവരം നടിയെ സ്നേഹിക്കുന്ന ഏവരും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മാലാഖ പോലൊരു പെണ്‍കുഞ്ഞ് ജനിച്ച വിവരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ അസിൻ ആണ് ആരാധകരെ അറിയിച്ചത്. പക്ഷേ കുഞ്ഞിന്റെ ഫോട്ടോ താരം പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ അസിന്റെ രാജകുമാരിയുടെ ആദ്യം ചിത്രം പുറത്തുവന്നിരിക്കുന്നു. അസിന്റെ അടുത്ത സുഹൃത്തും ബോളിവുഡിന്റെ ആക്ഷൻ കിങ്ങുമായ അക്ഷയ് കുമാറാണ് അസിന്റെ കുഞ്ഞിന്റെ ആദ്യ ചിത്രം ആരാധകർക്കായി പുറത്തുവിട്ടത്.

Read More: എനിക്ക് ദൈവം തന്ന പിറന്നാള്‍ സമ്മാനം: മകളുടെ വരവറിയിച്ച് അസിന്‍

കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രമാണ് അക്ഷയ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും അക്ഷയ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അക്ഷയ്ക്കൊപ്പം അസിൻ ഹൗസ്ഫുൾ 2, കിലാഡി 786 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും അന്നു മുതൽ നല്ല സുഹൃത്തുക്കളാണ്.

പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്‍റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തിൽനിന്നും അസിൻ തെലുങ്കിലേക്ക് പോയി. തെലുങ്കിൽ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.

തെലുങ്കിൽനിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിൻ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. തുടർന്ന് ഒരുപിടി മികച്ച ചിത്രങ്ങളിൽ അസിൻ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.

Veni Vidi Amavi #HappyValentinesDay

A post shared by Asin Thottumkal (@simply.asin) on

തമിഴിൽ വൻ ഹിറ്റായ ‘ഗജിനി’ ഹിന്ദിയിൽ മൊഴിമാറ്റം ചെയ്തപ്പോൾ നായികയായതും അസിൻ ആയിരുന്നു. അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ആമിർ ഖാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയർ അവാർഡ് അസിന് ലഭിച്ചു. അതിനുശേഷം ലണ്ടൻ ഡ്രീംസ് എന്ന ഹിന്ദി ചിത്രത്തിലും അസിൻ അഭിനയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ