അക്ഷയ് കുമാറും കരീന കപൂറും ഒന്നിച്ച ‘ഗുഡ് ന്യൂസ്’ സിനിമയും തമിഴ് റോക്കേഴ്സിൽ. കഴിഞ്ഞ വെളളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയോടു കൂടിയ വ്യാജ പതിപ്പാണ് തമിഴ് റോക്കേഴ്സിലെത്തിയത്. നേരത്തെ ‘ദബാങ് 3’, ‘പാനിപട്’, ‘ഹൗസ്ഫുൾ 4’, ‘ബാല’, ‘കാബിർ സിങ്’ തുടങ്ങിയ നിരവധി സിനിമകൾ തമിഴ് റോക്കേഴ്സ് ചോർത്തിയിരുന്നു.

Mamangam Full Movie On Tamilrockers: വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
Mamangam Movie On Tamilrockers: മമ്മൂട്ടിയുടെ മാമാങ്കത്തെയും ഒടിവച്ച് പൈറസി; തിയറ്റര്‍ പ്രിന്റ് തമിഴ്‌റോക്കേഴ്‌സിൽ

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

Read Also: Horoscope of the Week (Dec 15 -Dec 21 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook