2006ല്‍ പുറത്തിറങ്ങിയ ഇമ്രാന് ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവര്‍ അഭിനയിച്ച അക്സര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത ആനന്ദ് മഹാദേവന് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഗൗതം റോഢ്, അഭിനവ് ശുക്ള എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മുന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തും പ്രധാനപ്പെട്ടൊരു വേഷത്തില്‍ എത്തുന്നു.
ശ്രീ അഭിനയിച്ച ടീം 5 എന്ന മലയാള ചിത്രം ഈ അടുത്താണ് റിലീസ് ആയത്. സെറീന്‍ഖാന്‍ ആണ് ചിത്രത്തിലെ നായിക. വിശാല്‍ പാണ്ഡെയുടെ ഈറോട്ടിക്ക് ത്രില്ലറായ ഹേറ്റ് സ്റ്റോറി 3യില്‍ കരണ്‍സിംഗ് ഗ്രോവര്‍, ഷര്മ്മാന് ജോഷി, ഡെയ്സി ഷാ എന്നിവര്‍ക്കൊപ്പമാണ് സെറീനെ അവസാനമായി കണ്ടത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.