ലോക്ക്ഡൗൺകാലത്ത് ഏറെ തരംഗം സൃഷ്ടിച്ച ഒന്നായിരുന്നു നീരജ് മാധവിന്റെ ‘പണിപാളി’ എന്ന റാപ്പ് ഗാനം. നീരജിന്റെ റാപ്പിന് നിരവധി കവർ വേർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി. കുട്ടികൾ അടക്കം മുതിർന്നവർ വരെ പാടി നടന്ന ആ ഹിറ്റ് ഗാനത്തിനു ശേഷം പുതിയൊരു റാപ്പുമായി നീരജ് മാധവ് എത്തുകയാണ്. ‘അക്കരപ്പച്ച’ എന്നാണ് പുതിയ പാട്ടിന് നീരജ് പേരു നൽകിയിരിക്കുന്നത്. പുതിയ റാപ്പും ഇതിനകം തന്നെ യൂത്ത് ഏറ്റെടുത്തുകഴിഞ്ഞു.

Read more: റൂം ക്വാറന്റൈനിലായ ഗായത്രിയുടെ ‘പണി പാളി’

നീരജ് മാധവ് തന്നെയാണ് അക്കരപ്പച്ചയുടെ വരികളെഴുതിയതും ആലപിച്ചതും. മൊത്തത്തിൽ മിന്നും പ്രകടനമാണ് പുതിയ വീഡിയോയിലും നീരജ് കാഴ്ചവയ്ക്കുന്നത്. ഫോട്ടോസെൻസീറ്റീവ് ആയവരും അപസ്മാര ലക്ഷണങ്ങൾ ഉള്ളവരും കാണരുതെന്ന മുന്നറിയിപ്പോടെയാണ് കണ്ണുതള്ളിക്കുന്ന വീഡിയോ നീരജ് പങ്കുവയ്ക്കുന്നത്. ചടുലമായ ചലനങ്ങളും എഡിറ്റിങ്ങിലെ മികവും പാട്ടിന്റെ മോഡുലേഷനുമെല്ലാം കയ്യടി നേടുകയാണ്.

Read more: Uppum Mulakum: ‘പണി പാളി’ ഗാനവുമായി പാറുക്കുട്ടി; വീഡിയോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook