ജാപ്പനീസ് സിനിമാ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ ഷിനോബു ഹാഷിമോട്ടോ നിര്യാതനായി. നൂറ് വയസ്സായിരുന്നു. ടോക്കിയോയിൽ ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജാപ്പനീസ് സംവിധായകനായ അകിരാ കുറസോവയുടെ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.

Shinobu Hashimoto, Scriptwriter for Akira Kurosawa, Dies at 100

ഷിനോബു ഹാഷിമോട്ടോ

യുദ്ധകാലത്തിനിടയിലാണ് ഹാഷിമോട്ടോ തിരക്കഥാ രചന പഠിച്ചത്. സംവിധായകനും എഴുത്തുകാരനുമായ മനസാകു ഇതാമിയുടെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. പ്രമുഖ സംവിധായകനും അഭിനേതാവുമായ ജൂസോ ഇതാമിയുടെ പിതാണ് മനസാകു ഇതാമി.

അകിരാ കുറസോവയുടെ ‘റാഷമോൺ’ എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് ഹോഷിമോട്ടോ ലോകശ്രദ്ധ ആകർഷിക്കുന്നത്. റിനോസുകെ അകുതാഗവയുടെ ‘ഇൻ എ ഗ്രോവ്’ എന്ന കഥയെ അടിസ്ഥാനമാക്കി ഹാഷിമോട്ട എഴുതിയ തിരക്കഥ കുറസോവയുടെ ശ്രദ്ധയാകർഷിച്ചു. 1950 ൽ കുറസോവ ഇതിനെ അടിസ്ഥാനമാക്കി ‘റാഷമോൺ’ എന്ന ചലച്ചിത്രം ചെയ്തു.

 

അതിന് 1951 ലെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ​ പുരസ്കാരം ലഭിച്ചു. ഇതോടെ ഹാഷിമോട്ടോ കമ്പനിയിലെ ജോലി രാജിവയ്ക്കുകയും പൂർണ സമയ സിനിമാ പ്രവർത്തകനും എഴുത്തുകാരനുമായി.

‘സെവൻ സമുറായ്’, ‘ഇകിറു’, ‘ത്രോൺ ഓഫ് ബ്ലഡ്’ എന്നിങ്ങനെ കുറസോവയുടെ പ്രമുഖ ചലച്ചിത്രങ്ങൾക്കുൾപ്പടെയുളള തിരക്കഥകൾ ഹാഷിമോട്ടയുടെ വിരൽത്തുമ്പിൽ നിന്നുമാണ് വാർന്നു വീണത്. മസാകി കോബയാഷിയുടെ ‘ഹരാകിരി’ (1962), കിഹാച്ചി ഓകാമോട്ടോയുടെ ‘ദ് സോഡ് ഓഫ് ഡൂം'(1966) എന്നീ സിനിമകളുടെ തിരക്കഥയും ഷിമോട്ടോയുടേതായിരുന്നു.

‘ഐ​ വാണ്ട് ടു ബി എ സെൽഫിഷ്’ എന്ന രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഹാഷിമോട്ടോ തിരക്കഥയെഴുതിയ നാടകം 1958 ൽ അന്നത്തെ കെആർടി (​ഇന്ന് ടിബിഎസ്) നെറ്റ്‌വർക്കിൽ വളരെ ജനപ്രിയമായിരുന്നു. പിന്നീട് 1959 ൽ ഹാഷിമോട്ടോ സംവിധാനം ചെയ്ത ആദ്യ ചിത്രവും ഇതായിരുന്നു. അതേ ടൈറ്റിലിൽ തന്നെ പുറത്തുവന്നു.

 

ഹാഷിമോട്ടോ 1973 ൽ സ്വന്തം നിർമ്മാണ കമ്പനി തുടങ്ങി. ഹാഷിമോട്ടോ പ്രൊഡക്ഷൻ എന്ന പേരിലാരംഭിച്ച കമ്പനിയുടെ ആദ്യ ചിത്രമായ ‘ ദ് കാസിൽ ഓഫ് സാൻഡ്’ 1974 ൽ ഹിറ്റ് സിനിമായിരുന്നു. ഹാഷിമോട്ട തിരക്കഥയയെഴുതിയ ‘വില്ലേജ് ഓഫ് എയിറ്റ് ഗ്രേവ് സ്റ്റോൺസ്’ എന്ന ഹൊറർ/ ത്രില്ലർ 1977 ലെ ബോക്സ്ഓഫീസിലെ തകർപ്പൻ വിജയം നേടി.

കുറസോവയുമായുളള ഹാഷിമോട്ടയുടെ അടുപ്പത്തെ കുറിച്ച് 2006 ൽ അദ്ദേഹം ‘കോമ്പൗണ്ട് സിനിമാറ്റിക്സ്: അകിരാ കുറസോവ ആൻഡ് ഐ’ എന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. 2008 ൽ ‘ ഐ വാണ്ട് ടു ബി എ സെൽഫിഷ്’ എന്നതിന് സിനിമാ ശൈലിയിൽ വീണ്ടുമെഴുതി. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനം നിർവഹിച്ച തിരക്കഥാ രചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook