scorecardresearch

കൊട്ടാരക്കരയിൽ അഖിൽ മാരാർ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; റിപ്പോർട്ട്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. ഇടത് കോട്ടയായ കൊട്ടാരക്കര പിടിച്ചെടുക്കാൻ ‘സർപ്രൈസ്’ മുഖമായി അഖിലിനെ പരിഗണിക്കുന്നുവെന്നാണ് സൂചന

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. ഇടത് കോട്ടയായ കൊട്ടാരക്കര പിടിച്ചെടുക്കാൻ ‘സർപ്രൈസ്’ മുഖമായി അഖിലിനെ പരിഗണിക്കുന്നുവെന്നാണ് സൂചന

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Akhil Marar

ബിഗ് ബോസ് മലയാളം സീസൺ 5-ലെ വിജയിയായ അഖിൽ മാരാർ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയേക്കുമെന്ന് സൂചനകൾ. കഴിഞ്ഞ നാല് തവണയായി ഇടത് മുന്നണി കോട്ടയായി കാത്തുസൂക്ഷിക്കുന്ന കൊട്ടാരക്കര പിടിച്ചെടുക്കാൻ ഒരു 'സർപ്രൈസ്' സ്ഥാനാർത്ഥി വേണമെന്ന കോൺഗ്രസിന്റെ ആലോചനയാണ് അഖിൽ മാരാറിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്. 

Advertisment

Also Read: കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി റോബിൻ രാധാകൃഷ്ണൻ മത്സരിക്കുമെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള അഖിലിന്റെ പ്രസംഗശൈലിയും യുവാക്കൾക്കിടയിലുള്ള ജനപ്രീതിയും വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കൃത്യമായ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാറുള്ള അഖിൽ, അടുത്തിടെ നടന്ന പല കോൺഗ്രസ് വേദികളിലും സജീവ സാന്നിധ്യമായിരുന്നു. 

Also Read: Pennu Case Review: തമാശകളും ചിരിയും കൈകോർക്കുന്ന ക്ലീൻ കോമഡി; ‘പെണ്ണ് കേസ്’റിവ്യൂ

സിറ്റിംഗ് എം.എൽ.എയും സംസ്ഥാന ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാലിനെതിരെ ശക്തനായ ഒരു പോരാളിയെ ഇറക്കുക എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇടതുകോട്ടയായ കൊട്ടാരക്കരയിൽ അഖിലിനെപ്പോലെയുള്ള ഒരു ജനപ്രിയ മുഖത്തിന് നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാൻ കഴിയുമെന്ന് പാർട്ടി കരുതുന്നു. എങ്കിലും, അഖിലിനെ കൂടാതെ ആർ. രശ്മി, പി. ഹരികുമാർ, ജോൺ സാമുവൽ അടൂർ, അജു ജോർജ്
 തുടങ്ങിയ പേരുകളും പാർട്ടി പരിഗണനയിലുണ്ട്:

Also Read: ഇടുങ്ങിയ മുറിയിൽ നിന്നും ആരംഭിച്ച ബിസിനസ്‌ ഇന്ന് 13 സ്റ്റാഫും സ്വന്തം കെട്ടിടവും; 'ഓ ബൈ ഓസി'യുടെ വിജയഗാഥയുമായി ദിയ കൃഷ്ണ

നിലവിൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും, കൊട്ടാരക്കരയിൽ ഇത്തവണ മത്സരം കടുക്കുമെന്ന് ഉറപ്പായി. പാർട്ടിക്കുള്ളിലെ ചർച്ചകളും പ്രാദേശിക ഘടകങ്ങളുടെ തീരുമാനവും അഖിൽ മാരാറുടെ സ്ഥാനാർത്ഥിത്വത്തിൽ നിർണ്ണായകമാകും. 

Also Read: ഓസ്ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

Celebrities

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: