/indian-express-malayalam/media/media_files/2025/09/20/akhil-marar-2025-09-20-12-43-41.jpg)
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ വിജയിയായിരുന്നു സംവിധായകൻ അഖിൽ മാരാർ. യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ താൻ അഞ്ചും ആറും ലക്ഷം രൂപയാണ് മാസം സമ്പാദിക്കുന്നതെന്ന് അഖിൽ മുൻപു വെളിപ്പെടുത്തിയിരുന്നു.
"യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ മാത്രം എനിക്ക് അഞ്ചും ആറും ലക്ഷം രൂപ മാസമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് ഉറച്ചബോധ്യമുള്ള ആളാണ് ഞാൻ," എന്നായിരുന്നു മുൻപ് അഖിൽ പറഞ്ഞത്.
Also Read: 'നീ ഒരു തിരിച്ചുവരവ് മോനാണ് മോനെ'; ക്രിസ്മസ് ബോക്സ് ഓഫീസ് തൂക്കി നിവിൻ പോളി
ഇപ്പോഴിതാ, അഖിലിന്റെ ഒരു വീഡിയോയ്ക്ക് ഫേസ്ബുക്ക് നൽകിയ പ്രതിഫലമാണ് ചർച്ചയാവുന്നത്. അഖിലിന്റെ 3.7 മില്യൺ റീച്ചുള്ള വീഡിയോക്ക് ഫേസ്ബുക്ക് നൽകിയത് 345.48 ഡോളർ ആണ്. അതായത് ഏകദേശം 31,842.81 ലക്ഷം രൂപ.
ഓരോ മാസവും ഇത്തരത്തിൽ അഞ്ചും ആറും വീഡിയോകളാണ് അഖിൽ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നത്.
Also Read: അസിന്റെ ക്യൂട്ട്നെസ്സ്, നസ്രിയയുടെ വൈബ്; ഈ ഡെലൂലു പൊളിയാണ്
കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ അഖിൽ ഡോക്ടർ ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയിലെത്തിയത്. 2021ല്‍ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയതും അഖിലായിരുന്നു. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം
ലിഫ്റ്റ്, ബിസൈഡ്‌സ് എന്നിങ്ങനെ രണ്ട് ഷോര്‍ട്ട് ഫിലിമികളും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്. അവശേഷിപ്പുകള്‍ എന്നൊരു പുസ്തകവും അഖിലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടുത്തിടെ, അഖിൽ നായകനായ 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' തിയേറ്ററുകളിലെത്തിയിരുന്നു. ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. ചിത്രത്തിന്റെയും സംവിധായകന്റെയും പരാജയം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാരോപിച്ച് അഖിൽ മാരാർ ഫേസ്ബുക്കിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Also Read: ക്രിസ്മസ് കളറാക്കി നീരജ് മാധവും ആന്റണി പെപ്പെയും; ഇതേത് യൂണിവേഴ്സ് എന്ന് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us