/indian-express-malayalam/media/media_files/2025/06/06/TeSi5ZFMnHMZSHS4ZQYJ.jpg)
അഖിൽ അക്കിനേനിയും സൈനബും
Akhil Akkineni ties the knot with Zainab Ravdjee: തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബാണ് വധു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചുനടന്ന വിവാഹത്തിൽ നടൻ രാം ചരണും പങ്കെടുത്തിരുന്നു.
Also Read: കുട്ടിക്കുറുമ്പുമായി മാമ്മാട്ടി, നിറചിരിയോടെ കാവ്യ; ചിത്രം വൈറൽ
This morning, Akhil and Zainab tied the knot in the presence of close family and dear ones.
— Gulte (@GulteOfficial) June 6, 2025
Congratulations to the newly weds 🎉#AkhilZainabpic.twitter.com/IkEXoGIDMQ
കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖിൽ അക്കിനേനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. സൈനബുമായി താൻ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഖിൽ വ്യക്തമാക്കിയത്.
2016ൽ ശ്രിയ റെഡ്ഡിയുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
Also Read: ഇതൊക്കെയെന്ത്! രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്ത് ഗ്രേസ് ആന്റണി; ചിത്രങ്ങൾ
അതേസമയം, അഖിലിന്റെ സഹോദരനും നടനുമായ നാഗ ചൈതന്യ- ശോഭിത ധൂലിപാലയും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതയായത്.
This morning, Akhil and Zainab tied the knot in the presence of close family and dear ones.
— Gulte (@GulteOfficial) June 6, 2025
Congratulations to the newly weds 🎉#AkhilZainabpic.twitter.com/IkEXoGIDMQ
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചായിരുന്നു ആ വിവാഹവും നടന്നത്.
Read More: മണാലിയിൽ 15 കോടിയുടെ ബംഗ്ലാവ്, 7 കിലോ സ്വർണാഭരണങ്ങൾ, 91 കോടിയുടെ ആസ്തി; കങ്കണയുടെ ലക്ഷ്വറി ജീവിതമിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us