scorecardresearch

Akhanda 2 OTT: ബാലയ്യയുടെ പാൻ-ഇന്ത്യൻ ചിത്രം അഖണ്ഡ 2 ഒടിടിയിലെത്തി, ചിത്രം എവിടെ കാണാം?

Akhanda 2 OTT Release Date & Platform: ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്

Akhanda 2 OTT Release Date & Platform: ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്

author-image
Entertainment Desk
New Update
Akhanda 2 OTT

Akhanda 2 OTT

Akhanda 2 OTT Release Date, Platform: തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായി 2021 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അഖണ്ഡ' യുടെ രണ്ടാം ഭാഗമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ 'അഖണ്ഡ 2: താണ്ഡവം'. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ഒടിടിയിൽ എത്തി.

Advertisment

ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം സംയുക്ത മേനോനും ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. പാൻ ഇന്ത്യൻ ചിത്രമായി വൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ് അഖണ്ഡ 2.

Also Read: കളങ്കാവൽ ഒടിടിയിലേക്ക്; തീയതി പുറത്ത്; ചിത്രം എവിടെ കാണാം?

14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപി അചന്തയും ചേർന്നാണ് നിർമിച്ച ചിത്രം എം. തേജസ്വിനി നന്ദമൂരിയാണ് അവതരിപ്പിക്കുന്നത്. ബോയപതി ശ്രീനുവും നന്ദമൂരി ബാലകൃഷ്ണയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പ്രത്യേകതയും അഖണ്ഡ 2 നുണ്ട്. ഛായാഗ്രഹണം സി. രാംപ്രസാദ് , സന്തോഷ് ഡി, സംഗീതം തമൻ എസ് എന്നിവർ നിർവഹിക്കുന്നു. ഡിസംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും.

Also Read: ഭഭബ ഒടിടിയിലേക്ക്; ദിലീപ്-മോഹൻലാൽ ചിത്രം എവിടെ, എപ്പോൾ കാണാം?

Akhanda 2 OTT: അഖണ്ഡ 2 ഒടിടി

നെറ്റ്ഫ്ലിക്സിലൂടെയാണ് അഖണ്ഡ 2 ഒടിടിയിലെത്തിയിരിക്കുന്നത്. ജനുവരി 9 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാണ്.

Read More: ലോജിക് നോക്കാതെ ചിരിക്കാം, ഇതൊരു ഫൺ റൈഡാണ്! 'പെണ്ണ് കേസ്' റിവ്യൂ

Telugu OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: