ആകാശമായവളേ, അകലെ പറന്നവളേ… പാട്ടിൽ നിറയുന്ന ശാന്തി; ഹൃദയസ്പർശിയായ കുറിപ്പുമായി ഷഹബാസ് അമൻ

“ഇത്‌ പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി‌”

Akashamayavale song, Vellam movie, Bijibal, Shahabaz Aman, Jayasurya

നാലു വർഷങ്ങൾക്കു മുൻപ് ഒരു ആഗസ്റ്റ് മാസത്തിലാണ് സംഗീത സംവിധായകന്‍ ബിജി ബാലിന്റെ ഭാര്യയും പ്രമുഖ നര്‍ത്തകിയും നൃത്താദ്ധ്യാപികയും ഗായികയുമായ ശാന്തി വിട പറയുന്നത്. അകാലത്തിൽ പിരിഞ്ഞുപോയ ശാന്തിയുടെ ഓർമകളിൽ ജീവിക്കുകയാണ് ബിജി ബാൽ ഇന്നും.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന പുതിയ ചിത്രത്തിൽ ബിജിബാൽ ഈണം നൽകി ഷഹബാസ് അമൻ പാടിയ “ആകാശമായവളേ, അകലെ പറന്നവളേ, ചിറകായിരുന്നല്ലോ നീ…. അറിയാതെ പോയന്നു ഞാൻ….” എന്നു തുടങ്ങുന്ന ഗാനം ഇതിനകം തന്നെ സംഗീതപ്രേമികളുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ആ പാട്ടിനെ കുറിച്ച് ഷഹബാസ് അമൻ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഇത്‌ പാടുമ്പോൾ ബിജി തന്നെയാണ് ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി‌! ചില നേരത്തെ ഉത്തരം കൊടുക്കാൻ കഴിയാത്ത അവന്റെ നോട്ടങ്ങൾ കൊണ്ടാണ് ഇതിന്റെ പല കുനുപ്പുകളും പൂരിപ്പിച്ചത്‌! അത്കൊണ്ട്‌ ഞങ്ങളുടെ തെളിഞ്ഞ ആകാശമേ… ശാന്തീ, ഇത്‌ നിനക്കല്ലാതെ മറ്റാർക്ക്‌ സമർപ്പിക്കാനാണ്,” പാട്ടു പങ്കുവച്ച് കൊണ്ട് ഷഹബാസ് അമൻ കുറിച്ചതിങ്ങനെ.

https://youtu.be/IxU7vXgZWiQ
ഇത്‌ പാടുമ്പോൾ ബിജി തന്നെയാണു ഉള്ളിലിരുന്ന് പാടുന്നതെന്ന് തോന്നി‌ !

ചില നേരത്തെ ഉത്തരം…

Posted by Shahabaz Aman on Thursday, January 21, 2021

നിധീഷ്‌ നടേരിയാണ് ഈ ഗാനത്തിന്റെ രചയിതാവ്. സിനിമയിലും ഏറെ പ്രാധാന്യമുള്ള ഈ ഗാനം ഇതിനകം തന്നെ യൂട്യൂബിലും ശ്രദ്ധ നേടികഴിഞ്ഞു.

Read more: Vellam Malayalam Movie Review: അസാധ്യ പ്രകടനവുമായി ജയസൂര്യ; ‘വെള്ളം’ റിവ്യൂ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Akashamayavale vellam movie song bijibal shahabaz aman

Next Story
‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ’; വിവാഹ വാർഷിക ദിനത്തിൽ നവീനോട് ഭാവനbhavana, ഭാവന, bhavana wedding, ഭാവന വിവാഹം, bhavana marriage, ie malayalam, Bhavana wedding anniversary, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com