റിലയൺസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനിയുടെ വിവാഹ ചടങ്ങുകൾ മുംബൈയിൽ പുരോഗമിക്കുന്നു. ബാല്യകാല സഖി ശ്ലോക മെഹ്തയാണ് വധു. ഇരുവരും ഒന്നിച്ച് പഠിച്ചവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ വിവാഹം ഉറപ്പിച്ചത്.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങുകൾക്കാണ് തുടക്കമായിരിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് വിവാഹം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, റൺബീർ കപൂർ, ഐശ്വര്യ റായ്, സച്ചിൻ ടെൻഡുൽക്കർ, ഹാർദിക് പാണ്ഡ്യ ഉൾപ്പടെ വലിയ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയിരിക്കുന്നത്.

ആകാശും ശ്ലോകയും സ്കൂൾ കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവരാണ്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook