മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെയും ശ്ലോക മേഹ്‌തയുടെയും പ്രീ എൻഗേജ്മെന്റ് പാർട്ടിയിൽ ബോളിവുഡ് താരങ്ങൾ പങ്കെടുത്തു. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി, കരൺ ജോഹർ, പ്രിയങ്ക ചോപ്ര, കാമുകൻ നിക് ജൊനാസ് തുടങ്ങിയവർ പാർട്ടിക്കെത്തി. സച്ചിൻ തെൻഡുക്കറും പാർട്ടിക്കെത്തി.

മുംബൈയിലെ തങ്ങളുടെ വസതിയിലായിരുന്നു മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേർന്ന് പാർട്ടിയൊരുക്കിയത്. പാർട്ടിക്കെത്തിയവരിൽ പ്രിയങ്കയും കാമുകൻ നിക്കുമായിരുന്നു ഏവരുടെയും ശ്രദ്ധാ കേന്ദ്രമായത്. ഇരുവരും കൈകോർത്ത് പിടിച്ചാണ് പാർട്ടിക്കെത്തിയത്.

ആകാശും ശ്ലോകയും ബാല്യകാല സുഹൃത്തക്കളാണ്. ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. രാജ്യത്തിലെ പ്രമുഖ ഡയമണ്ട് കമ്പനിയായ റോസി ബ്ലൂ ഡയമണ്ട്സിന്റെ ഉടമയുടെ മകളാണ് ശ്ലോക മേഹ്‌ത.

ജൂൺ 30 നാണ് ആകാശും ശ്ലോകയും തമ്മിലുളള പരമ്പരാഗത രീതിയിലുളള വിവാഹ നിശ്ചയം. അംബാനിയുടെ വസതിയിൽ വച്ചാണ് നിശ്ചയം നടക്കുക. ഇരുവരുടെയും വിവാഹം എന്നായിരിക്കുമെന്ന് ഔദ്യോഗികമായി കുടുംബം അറിയിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ ഉണ്ടാകുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ