scorecardresearch
Latest News

ആകാശ് അംബാനിയ്ക്കും ശ്ലോകയ്ക്കും ആശംസ നേരാൻ ബോളിവുഡ് താരങ്ങളെത്തി

ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്

മുകേഷ് അംബാനി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളെത്തി. മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുളള വിവാഹ നിശ്ചയ ആഘോഷത്തിന്റെ ഭാഗമായാണ് മുകേഷ് അംബാനി വിരുന്ന് സംഘടിപ്പിച്ചത്. ഷാരൂഖ് ഖാൻ, ഗൗരി ഖാൻ, കരൺ ജോഹർ, ഐശ്വര്യ റായ് ബച്ചൻ, കത്രീന കെയ്ഫ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം വിരുന്നിനെത്തി. ഐശ്വര്യ മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് എത്തിയത്. സഹീർ ഖാൻ ഭാര്യ സാഗരികയ്ക്ക് ഒപ്പമാണ് എത്തിയത്.

ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മുകേഷ് അംബാനി മോതിരം അണിയിച്ചത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.

ആകാശ് അംബാനി, ശ്ലോക മേഹ്ത. (Photo: Varinder Chawla)
ഐശ്വര്യ മകൾ ആരാധ്യയ്ക്കൊപ്പം. . (Photo: Varinder Chawla)
കത്രീന കെയ്ഫ്. (Photo: Varinder Chawla)
(Photo: Varinder Chawla)
സഹീർ ഖാൻ, ഭാര്യ സാഗരിക. (Photo: Varinder Chawla)
ജോൺ എബ്രഹാം. (Photo: Varinder Chawla)

ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Akash ambani shloka mehta engagement shah rukh khan katrina kaif karan johar