തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും കമലിന്റെ ആമിയും വേണുവിന്റെ കാര്‍ബണും പിന്‍വലിക്കണമെന്ന് മന്ത്രി എകെ ബാലന്റെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം.

അക്കാദമിയുടെ ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ആമി. വൈസ് ചെയര്‍പേഴ്‌സണായ ബീനാ പോള്‍ എഡിറ്റിങ് നിര്‍വ്വഹിച്ച സിനിമയാണ് കാര്‍ബണ്‍. ഇതോടെയാണ് ഇരു ചിത്രങ്ങളും പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചത്.

Read More: Kerala State Film Awards 2018: ‘കാർബണും’ ‘ആമി’യും മത്സരിക്കാതെയാകുമ്പോൾ

അക്കാദമി ഭാരവാഹികള്‍ അവാര്‍ഡിനായി അപേക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ അംഗങ്ങള്‍ ഭാഗവാക്കായ സിനിമകള്‍ അവാര്‍ഡിന് അപേക്ഷിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ട് തന്നെ സിനിമകള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍. കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ​ ഒരുക്കിയ ചിത്രം മഞ്ജുവാര്യരുടെ കരിയറിലെയും ശ്രദ്ധേയ വേഷങ്ങളിൽ ഒന്നായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ