ബെംഗളൂരു: വെട്രിമാരന് ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും തമിഴ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അജിത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എകെ 61 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലായിരിക്കും മഞ്ജുവും പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപിനം ഉണ്ടായിട്ടില്ല.
അസുരനില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അവസാനമായി പുറത്തിറങ്ങിയ മഞ്ജു ചിത്രം ലളിതം സുന്ദരമായിരുന്നു. സന്തോഷ് ശിവന് സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍.
അജിത് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. അജിത്തും എച്ച്. വിനോദും ഒന്നിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണിത്. ബോണി കപൂറാണ് നിര്‍മാണം. ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വെ, വിലമയ് എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് രണ്ട് സിനിമകള്‍.
Also Read: ഞങ്ങളുടെ വീടിനെ വണ്ടർലാന്റാക്കുന്ന മാരി; കുഞ്ഞുമറിയത്തിന് ദുൽഖറിന്റെ പിറന്നാൾ ആശംസ