ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ട ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നയന്‍താരയും നിവിന്‍ പോളിയുമാണ് ലവ് ആക്ഷന്‍ ഡ്രാമയിലെ നായികനായകന്‍മാര്‍. തളത്തില്‍ ദിനേശനും ശോഭയുമായാണ് ഇരുവരും എത്തുന്നത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് എന്നതല്ലാതെ മറ്റൊരു സാമ്യവും ചിത്രത്തിനില്ലെന്ന് ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയത്.

Read More: കലിപ്പ് ലുക്കില്‍ ദിനേശനും സാഗറും; ലവ് ആക്ഷന്‍ ഡ്രാമാ പോസ്റ്റര്‍

ചിത്രത്തിനിറെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് ആയിരുന്നു പുറത്ത് വിട്ടിരുന്നത്. ധ്യാനിനെ സംവിധായകരുടെ ക്ലബിലേക്കും അജുവിനെ നിര്‍മ്മാതാക്കളുടെ സംഘത്തിലേക്കും സ്വാഗതം ചെയ്യുന്നുവെന്നും ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിവിന്‍ പോളി ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും ഇന്നലെ പുറത്തുവിട്ടു.

സാഗര്‍ എന്ന കഥാപാത്രമായാണ് അജു വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നതെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്ററില്‍ കലിപ്പ് ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പി കൈയില്‍ കറക്കിയെറിഞ്ഞ് പിടിക്കുന്ന അജുവിന് പിന്നിലായാണ് നിവിന്‍ പോളി നില്‍ക്കുന്നത്. നായകനായ നിവിന്‍ പോളിയെ പിന്നില്‍ നിര്‍ത്തി അജു വര്‍ഗീസ് എങ്ങനെ മുമ്പില്‍ വന്നു എന്ന് ട്രോളന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Aju Varghese (@ajuvarghese) on

ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയത് കൊണ്ട് താന്‍ തന്നെ മുമ്പില്‍ മാസ് ലുക്കില്‍ നില്‍ക്കുമെന്ന് അജു വര്‍ഗീസ നിലപാട് എടുക്കുകയായിരുന്നു എന്നാണ് ട്രോളന്മാരുടെ പക്ഷം. ഇത് സംബന്ധിച്ച ഒരു ട്രോള്‍ അജു തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ സെല്‍ഫിയിലെ ഒരു രംഗത്തിനൊപ്പമാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററും ചേര്‍ത്ത് രസകരമായ ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നും സെല്‍ഫ് ട്രോളുകള്‍ ചെയ്യാറുളള അജുവിന്റെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook