ഇരട്ടക്കുട്ടികളുടെ വീടെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നടൻ അജു വർഗീസിന്റെ വീട്.അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും. മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് അജു ഇപ്പോൾ.

കരയുന്ന മകനോട് വിരൽചൂണ്ടി സംസാരിക്കുകയാണ് ചിത്രത്തിൽ അജു. സൈക്കോ ഡാഡി എന്ന ക്യാപ്ഷനോടെയാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ ചിത്രത്തിന് കമന്റുകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.

View this post on Instagram

love to do this Psycho dad

A post shared by Aju Varghese (@ajuvarghese) on

തന്റെ നാലുമക്കൾക്കുമൊപ്പം ക്വാറന്റെയിൻ കാലം ചെലവഴിക്കുന്നതിന്റെ ചിത്രം മുൻപും അജു പങ്കുവച്ചിരുന്നു. ഒരു ചുമരു മൊത്തം കുട്ടിപ്പടയുടെ വരകളാൽ നിറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. “ചിത്രരചന വളരെ സിമ്പിൾ അല്ലെ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!” എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

Read more: മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അജുവർഗീസ്, അനധികൃതമായി അംഗനവാടി നടത്തുന്നുവെന്ന് ട്രോളന്മാർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook