ഇരട്ടക്കുട്ടികളുടെ വീടെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നടൻ അജു വർഗീസിന്റെ വീട്. അജുവിനും അഗസ്റ്റീനയ്ക്കും നാലു കുട്ടികളാണ് ഉള്ളത്. ഇരട്ടകളായ ഇവാനും ജുവാനയും ലുക്കും ജെയ്ക്കും. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടാറുള്ളൂ.
അടുത്തിടെ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് അജു എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ഇപ്പോഴിതാ, മക്കൾക്കും ഭാര്യ അഗസ്റ്റീനയ്ക്കുമൊപ്പമുള്ള അജുവിന്റെ ഒരു കുടുംബചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അജുവിന്റെ മക്കളായ ഇവാനും ജുവാനയ്ക്കും ലൂക്കിനും ജെയ്ക്കിനുമൊപ്പം ഒരു കുട്ടിയെ കൂടി ചിത്രത്തിൽ കാണാം. ഫാമിലി ഫോട്ടോയിലെ ഈ അഞ്ചാമത്തെ കുട്ടിയെ കുറിച്ചാണ് ചിത്രത്തിനു താഴെ കമന്റുകൾ നിറയുന്നത്. ‘ഈ കുടുംബചിത്രത്തിൽ നുഴഞ്ഞുകയറിയ ഒരാൾ കൂടിയുണ്ടല്ലോ, ആളെ മനസ്സിലായോ?’ എന്നാണ് ഒരാളുടെ കമന്റ്.
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ മകൻ വിഹാൻ ആണ് ചിത്രത്തിലെ അഞ്ചാമത്തെ കുട്ടി. വിനീതിന്റെയും ധ്യാനിന്റെയും അജുവിന്റെയുമെല്ലാം അടുത്ത സുഹൃത്താണ് വിശാഖ്. കുടുംബസമേതമാണ് മൂവരും വിശാഖിന്റെ വിവാഹത്തിനെത്തിയത്.
തന്റെ നാലുമക്കൾക്കുമൊപ്പം ക്വാറന്റെയിൻ കാലം ചെലവഴിക്കുന്ന അജുവിന്റെ ഒരു ചിത്രവും മുൻപ് വൈറലായിരുന്നു. ഒരു ചുമരു മൊത്തം കുട്ടിപ്പടയുടെ വരകളാൽ നിറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ. “ചിത്രരചന വളരെ സിമ്പിൾ അല്ലെ…. ദേ കണ്ടോ… ഇത്രേയുള്ളൂ!!!” എന്നാണ് അജു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.