ആക്ഷൻ ഹീറോ ബിജു താരത്തിന് ക്രൂരമർദനം; കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്ന് അജു വർഗീസ്

എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ അസീസിനുണ്ടായ അനുഭവം കേട്ടപ്പോൾ ശരിക്കും ഞെട്ടി. ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി മർദിച്ചവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അജു വർഗീസ്

aju varghese, azees nedumangad

കോമഡി പ്രോഗ്രാം വൈകിയതിനെ ചൊല്ലി ചലച്ചിത്ര സീരിയൽ താരവും കോമഡി ഷോ താരവുമായ അസീസ് നെടുമങ്ങാടിനെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി അജു വർഗീസ്. ”എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ അസീസിനുണ്ടായ അനുഭവം കേട്ടപ്പോൾ ശരിക്കും ഞെട്ടി. ഒരു മനുഷ്യനെ ഇത്രയും ക്രൂരമായി മർദിച്ചവർക്ക് തക്കതായ ശിക്ഷ കിട്ടണം” എന്നും അജു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആക്ഷൻ ഹീറോ ബിജുവിലെ അസീസിന്റെ ഫോട്ടോ ഉൾപ്പെടെയാണ് അജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ശനിയാഴ്ചയാണ് അസീസിനും സുഹൃത്തുക്കൾക്കും നേരെ മർദനമുണ്ടായത്. വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ചു ടീം ഓഫ് ട്രിവാൻഡ്രം എന്ന ട്രൂപ്പിലാണ് അസീസും സുഹൃത്തുക്കളും പരിപാടി അവതരിപ്പിക്കാൻ എത്തിയത്. 9.30നു പ്രോഗ്രാം തുടങ്ങാമെന്നായിരുന്നു കരാർ. പക്ഷേ വിദേശത്തു നടന്ന രണ്ടു ദിവസത്തെ പ്രോഗ്രാം കഴിഞ്ഞു അസീസ് മടങ്ങിയ വിമാനം വൈകി. ഇതുമൂലം ഒന്നര മണിക്കൂർ വൈകിയാണു അസീസ് പരിപാടിക്കെത്തിയത്. വിമാനം വൈകിയ വിവരം സംഘാടകരെ വിളിച്ചറിയിച്ചിരുന്നെങ്കിലും പ്രോഗ്രാം സ്ഥലത്തെത്തിയ അസീസിനെയും സുഹൃത്തുക്കളെയും 10 പേരടങ്ങുന്ന സംഘാടകർ മർദിക്കുകയായിരുന്നു.

സംഭവത്തിൽ അസീസ് പൊലീസിൽ പരാതി നൽകി. മർദനത്തിനിടയിൽ ബോധരഹിതനായി താഴെ വീണ അസീസിന്റെ കർണപടം തകർന്നതായി പരാതിയിൽ പറയുന്നു. വെള്ളറട പൊലീസ് അസീസിന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇന്നലെ വൈകിട്ടോടെ അസീസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റി. നിവിൻ പോളി ചിത്രമായ ആക്​ഷന്‍ ഹീറോ ബിജുവിൽ അസീസ് അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aju varghese support action hero biju actor azees nedumangad

Next Story
ഇനി ഒരാളോടും ഈ നെറികേട് കാണിക്കരുത്… ആദം സിനിമയുടെ സംവിധായകനെതിരെ ഡിസൈനർadam, jithu chandran
The moderation of comments is automated and not cleared manually by malayalam.indianexpress.com