Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’ എന്ന് അജു; റീടേക്ക് വിളിക്കാൻ വിനീതിനോട് പറയുമെന്ന് മിഥുൻ

ചിത്രത്തിന് രസകരമായ ഒരു കമന്റാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നൽകിയിരിക്കുന്നത്

Aju Varghese, അജു വർഗീസ്, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Hridayam, ഹൃദയം, Midhun Manuel Thomas, മിഥുൻ മാനുവൽ തോമസ്, MKalyani Priyadarshan, Kalyani Priyadarshan, Pranav Mohanlal Kalyani Priyadarshan Photos, Pranav Mohanlal Kalyani Priyadarshan hridayam movie , പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, Vineeth Sreenivasan, വിനീത് ശ്രീനിവാസൻ, Hridayam, ഹൃദയം, Kalyani and Pranav mohanlal in Marakkar, Kalyani Priyadarshan in Marakkar, Director Priyadarshan, iemalayalam, indian express malayalam

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഹൃദയ’ത്തിന്റെ ലൊക്കേഷൻ ചിത്രവുമായി അജു വർഗീസ്. ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റേയും തൊട്ടു പിന്നിൽ നിന്ന് മോണിറ്ററിലേക്ക് നോക്കുന്ന തന്റേയും ചിത്രമാണ് അജു പങ്കുവെച്ചിരിക്കുന്നത്.

“ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ,” എന്നാണ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്നാൽ ഇതിന് രസകരമായ ഒരു കമന്റാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നൽകിയിരിക്കുന്നത്. “വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോർച്ചർ ചെയ്യാൻ പറഞ്ഞാലോ..?? ചുമ്മാ ഒരു മനസുഖത്തിന്..!!” എന്നായിരുന്നു മിഥുൻ നൽകിയ കമന്റ്.

ദൈവമേ ഇതെങ്കിലും ഒന്ന് ശെരിയാകാനേ

A Vineeth Sreenivasan movie

Posted by Aju Varghese on Monday, 25 January 2021

ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read More: കളികൂട്ടുകാർ ഒറ്റ ഫ്രെയിമിൽ; വൈറലായി ‘ഹൃദയം’ ലൊക്കേഷൻ ചിത്രം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രമാണ് ‘ഹൃദയം’. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഹൃദയം’. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2021 ഓണത്തിന് സിനിമ തിയറ്ററിലെത്തും.

ചിത്രത്തെക്കുറിച്ചുള്ള വീഡിയോ നേരത്തേ മോഹൻലാൽ പങ്കുവച്ചിരുന്നു. വീഡിയോ പങ്കുവച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞ വാക്കുകൾ. “തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. ഹൃദയം!!!”

Pranav mohanlal, Kalyani priyadarshan, hridayam movie

പ്രണവുമായുളള തന്റെ സൗഹൃദത്തെക്കുറിച്ച് അഭിമുഖങ്ങളിൽ പലപ്പോഴും കല്യാണി സംസാരിച്ചിട്ടുണ്ട്. ”എനിക്ക് അപ്പു (പ്രണവ് മോഹൻലാൽ) സഹോദരനെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുളളത് അവനൊപ്പമാകും. പ്രണവും ഞാനും ഒരുമിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിട്ട് പ്രണവിന്റെ സഹോദരി വിസ്മയ ആണ് എനിക്ക് അയച്ചുതന്നത്. ഞാൻ ഉടനെ അച്ഛനും അമ്മയ്ക്കും അയച്ചു. അമ്മയാണ് സുചിത്രാന്റിക്ക് അയച്ചുകൊടുത്തത്. ‘കണ്ടോ’, ‘നമ്മുടെ മക്കൾ കല്യാണം കഴിക്കാൻ പോകുന്നു’ എന്നു പറഞ്ഞു അവർ പൊട്ടിച്ചിരിച്ചു.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aju varghese shares vineeth sreenivasan movie hridayam location photo

Next Story
വിവാഹ വാർഷിക ദിനത്തിൽ സരിതയ്ക്ക് ജയസൂര്യയോട് ഇത്ര മാത്രമേ പറയാനുള്ളൂ!Jayasurya, ജയസൂര്യ, saritha jayasurya wedding anniversary, സരിതയുടേയും ജയസൂര്യയുടേയും വിവാഹ വാർഷികം,, ജയസൂര്യ, Jayasurya latest photos, ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ, Jayasurya family photos, ജയസൂര്യയും കുടുംബവും ചിത്രങ്ങൾ, Jayasurya films, ജയസൂര്യ ചിത്രങ്ങൾ, Jayasurya in Nepal, ജയസൂര്യ നേപ്പാളിൽ, IE Malayalam,ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com