നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിനും കുടുംബത്തിനുമൊപ്പം അജു വർഗ്ഗീസ് സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ അവധി ആഘോഷിക്കാനായി എത്തിയതാണ് താരങ്ങൾ. അജുവിന്റെ കുടുംബത്തെയും വിശാഖിന്റെ ഭാര്യ അദ്വൈകയെയും ചിത്രത്തിൽ കാണാം. ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിതയെയും മകൾ സൂസനെയും ചിത്രത്തിൽ കണ്ടതിനു പിന്നാലെയാണ് ആരാധകരുടെ ചോദ്യം.
യൂണിവേഴ്സൽ സ്റ്റുഡിയോസിനു മുൻപിൽ നിന്നുള്ള ചിത്രം പകർത്തിയത് ധ്യാനാണോയെന്നാണ് ആരാധകരുടെ ചോദ്യം. എവിടെ ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ, ലെജന്ഡറി വൈബ്സ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.

അജു, ധ്യാൻ, വിശാഖ് എന്നിവരുടെ നേത്യത്വത്തിൽ ഫൻറ്റാസ്റ്റിക്ക് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുണ്ട്. 2019 ൽ പുറത്തിറങ്ങിയ ‘ലവ് ആക്ഷൻ ഡ്രാമ’ ആണ് ഇവരുടെ നിർമാണത്തിൽ ഒരുങ്ങിയ ആദ്യ ചിത്രം. സാജൻ ബേക്കറി, പ്രകാശൻ പറക്കട്ടെ എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്. ഹെലൻ, ഗൗതമന്റെ രഥം, സാജൻ ബേക്കറി സിൻസ് 1962 എന്നിവയാണ് വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ.
മേരിലാൻഡ് സ്റ്റുഡിയോസിന്റെ ഉടമ പി സുബ്രഹ്മണ്യന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ നിർമിച്ചത് മേരിലാൻഡ് സിനിമാസ് ആയിരുന്നു.