/indian-express-malayalam/media/media_files/uploads/2023/06/hotstar-troll.jpg)
കേരള ക്രൈം ഫയൽസിന്റെ രസകരമായ ട്രോളുമായി നടൻ അജു വർഗ്ഗീസ്, Photo: Entertainment Desk/ IE Malayalam
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ഒരു പെർഫക്റ്റ് ഇൻവസ്റ്റിഗേഷൻ ത്രില്ലറെന്നാണ് പലരും സീരീസിനെ വിശേഷിപ്പിക്കുന്നത്. അജു വർഗ്ഗീസാണ് സീരീസിലെ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഇതുവരേയ്ക്കും അജു ചെയ്തതിൽ വച്ച് വളരെയധികം വ്യത്യസ്തമായ കഥാപാത്രമാണ് ക്രൈം ഫയൽസിലെ എസ് ഐ മനോജ്.
സീരീസിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ വീഡിയോകളെല്ലാം അജു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വളരെ രസകരമായ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് അജു. ഹോട്ട്സ്റ്റാർ ഉപയോഗിക്കുന്ന ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന വീഡിയോ ട്രോൾ രൂപത്തിലാണ് പങ്കുവച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാറിൽ മറ്റെന്ത് കാണുകയാണെങ്കിലും ക്രൈം ഫയൽസിന്റെ പരസ്യം ഇടയ്ക്ക് കയറി വരുമെന്നാണ് ട്രോൾ ഉണ്ടാക്കിയ വ്യക്തി ഉദ്ദേശിച്ചിരിക്കുന്നത്.
വെട്ടം എന്ന ചിത്രത്തിലെ രസകരമായ ട്രെയിൻ രംഗത്തിന്റെ സഹായത്തോടെയാണ് ട്രോൾ ഒരുക്കിയത്. വീഡിയോയുടെ ഇടയ്ക്ക് ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന് പറയുന്നതും കേൾക്കാം. സീരീസിലെ വളരെ പ്രധാനപ്പെട്ട ഒരു പേരും അഡ്രെസ്സുമാണിത്.
അജു തന്നെ ഈ ട്രോൾ പങ്കുവച്ചത് സോഷ്യൽ മീഡിയയെ കൗതുകത്തിലാക്കി. ഇങ്ങനെയൊരു മനുഷ്യൻ… ഇങ്ങള് പോളിയാണ് ട്ടോ… , കൂട്ടത്തിൽ ഒരു കൊങ്കണ്ണ് ..!, എന്നെ ട്രോളാൻ എനിക്ക് വേറെ ആരുടെയും സഹായം ആവശ്യമില്ല, അണ്ണാ അണ്ണനും ട്രോളി തുടങ്ങിലെ തുടങ്ങിയ രസകരമായ കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമ്മിച്ച് പ്രഗത്ഭ യുവ സംവിധായകനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര' യുടെ തിരകഥാകൃത്ത് ആഷിഖ് ഐമറാണ്. ജിതിൻ സ്റ്റാനിസ്ലോസ് തന്റെ ഛായാഗ്രഹണ മികവിലൂടെ കഥയുടെ സാരാംശം പകർത്തുന്നു . സംഗീതം ഹെഷാം അബ്ദുൾ വഹാബും എഡിറ്റിംഗ് മഹേഷ് ഭുവനചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.