ഞങ്ങൾക്കെല്ലാം ഇഷ്ടം കുട്ടുവിനെ; മലർവാടി കൂട്ടുകാർക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് അജു

11 വർഷം മുൻപുള്ളൊരു ഓർമ പങ്കിടുകയാണ് അജു വർഗീസ്

NivinPauly, Aju Varghese, Malarvaadi Arts Club, Malarvaadi Arts Club memories, Malarvaadi Arts Club videos, nivin pauly old interview, അജു വർഗീസ്, നിവിൻ പോളി, മലർവാടി ആർട്സ് ക്ലബ്, indian express malayalam, IE malayalam

മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്ബ്’. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് വിനീത് ശ്രീനിവാസൻ സ്വതന്ത്രസംവിധായകനായി വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോൾ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരെ കൂടെ മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു.

ഇന്ന് മലയാളസിനിമയിലെ നായകനടന്മാർക്കിടയിൽ ഏറെ ശ്രദ്ധേയ സാന്നിധ്യമാണ് നിവിൻ പോളി. സൂപ്പർതാര ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളും കൈകാര്യം ചെയ്ത് അജു വർഗീസും തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിരിക്കുന്നു.

‘മലർവാടി ആർട്സ് ക്ലബ്ബ്’ പുറത്തിറങ്ങിയിട്ട് 11 വർഷം പിന്നിട്ടിരിക്കുന്നു. ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവയ്ക്കുകയാണ് അജു വർഗീസ്. സെറ്റിലെ ഓണാഘോഷത്തിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് അജു പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ ഉത്തരം നൽകുന്നത്. അജുവർഗീസ് ആയിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടും ഒരു ചിത്രത്തിനായി ഒന്നിച്ചിരുന്നു. ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിലാണ് മലർവാടി കൂട്ടുകാർ ഒന്നിച്ചെത്തിയത്.

Read more: അന്ന് ചേട്ടനൊപ്പം, ഇന്ന് അനിയനു വേണ്ടി; ‘മലർവാടി’ ടീം വീണ്ടുമൊന്നിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aju varghese nivin pauly at malarvaadi arts club location old video

Next Story
കർഷകനല്ലേ സാറേ, കള പറയ്ക്കാൻ ഇറങ്ങിയതാ; ലോക്ക്ഡൗൺകാല ചിത്രങ്ങളുമായി സഞ്ജുSanju Sivram, Sanju Sivram photos, Sanju Sivram family, Sanju Sivram films, സഞ്ജു ശിവറാം, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com